കോട്ടയം :ഞായറാഴ്ചയും കേന്ദ്ര മന്ത്രി സുരേഷ് ഗോപി സജീവമാണ്.അത് മനസിലായ ആൾ അത് ലോകം മുഴുവൻ അറിയിച്ചു .സിനിമകളിൽ സുരേഷ് ഗോപി പറയുന്നു ഐ ആം ഭരത് ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്.എന്നാൽ അദ്ദേഹം അത് പ്രാവർത്തികമാക്കുവാൻ തുടങ്ങി .കേന്ദ്ര പെട്രോളിയം മന്ത്രിയുടെ അധികാരങ്ങൾ നിമിഷ നേരം ഉപയോഗിച്ച് പരാതിക്കാരന്റെ പരാതി പരിഹരിച്ചു .
പാലാ കൊട്ടാരമറ്റത്തെ ഇന്ത്യൻ ഓയില്‍ കോർപറേഷനില്‍ പമ്പിൽ നിന്ന് ജൂണ്‍ 17 ന് ഡീസല്‍ അടിച്ച വാഹനത്തിലെ ടാങ്കില്‍ വെള്ളം കയറിയതോടെ ഡീസല്‍ മുഴുവൻ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കാൻ ചെലവായത് 9894 രൂപ. ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്തായ ഈ വിഷയം കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കാതുകളില്‍ എത്തിയതോടെ 48 മണിക്കൂറിനുള്ളില്‍ ചെലവായ മുഴുവൻ തുകയും പരാതിക്കാരന് തിരികെ കിട്ടി പ്രശ്നത്തിന് പരിഹാരവുമായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവസ സാക്ഷ്യം പാലായിലെ സാമൂഹ്യപ്രവർത്തകൻ ജെയിംസ് വടക്കൻ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പാലായിലെ സാമൂഹ്യപ്രവർത്തകൻ കൂടിയായ ജെയിംസ് വടക്കനാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട തൻറെ അനുഭവം പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിൻറെ മരുമകനാണ് പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള ഐഒസി പമ്പിൽ നിന്ന് ഇന്ധനം നിറച്ചപ്പോൾ ദുരിതാനുഭവം ഉണ്ടായത്. വിഷയം ചൂണ്ടിക്കാണിച്ചു പ്രാദേശിക ബിജെപി നേതാവ് വഴി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പരാതി അയച്ചതോടെ 48 മണിക്കൂറിനുള്ളിൽ പ്രശ്നപരിഹാരമായി എന്നാണ് ജെയിംസ് വടക്കൻ വ്യക്തമാക്കുന്നത്.
പരാതി പരിഹാരം സംബന്ധിച്ച് പൊതുപ്രവർത്തകൻ ജയിംസ് വടക്കൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കു നന്ദി അറിയിച്ചു കൊണ്ട് അയച്ച കത്തിലെ വിശദാംശങ്ങൾ ചുവടെ
ശ്രീ. സുരേഷ് ഗോപി ആദരണീയ പെട്രോളിയം-ടൂറിസം സഹമന്ത്രി ന്യൂഡല്‍ഹി.
സർ,ഞായറാഴ്ച ആയിരുന്നിട്ടും 48 മണിക്കൂറിനുള്ളില്‍ പ്രശ്നപരിഹാരം എൻ്റെ 36 വർഷ പൊതുപ്രവർത്തനത്തില്‍ ആദ്യ അനുഭവം. 1988 മുതല്‍ പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുജന പൊതുതാ ല്പര്യ സംഘടനയാണ് ഞാൻ മാനേജിംഗ് ട്രസ്റ്റിയായ സെൻ്റർ ഫോർ കണ്‍സ്യൂമർ എജ്യുക്കേഷൻ, നാളിതുവരെ 50-ല്‍പരം പൊതുതാല്പര്യ ഹർജികളില്‍ ഹൈക്കോടതി യില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ജനോപകാരപ്രദമായ അനുകൂല വിധികള്‍ ഞങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. NOTA കേസ് അതിലൊന്നു മാത്രം. വർഷങ്ങള്‍ക്ക് മുമ്പ് ഒരു തിരഞ്ഞെടുപ്പില്‍ അങ്ങറിയാതെ അങ്ങയുടെ പേര് വോട്ടർപട്ടികയില്‍ നിന്നും നീക്കം ചെയ്തതിനാല്‍ വോട്ട് ചെയ്യാൻ പറ്റാത്തതിൻ്റെ രോഷം പത്രവാർത്തയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വോട്ടർപട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്ന വിഷയത്തില്‍ ഞങ്ങള്‍ കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹർജി നല്കി അനുകൂല വിധി സമ്ബാദിച്ചിരുന്നു.ഈ 17.06.2024 ല്‍ എൻ്റെ മകളുടെ ഭർത്താവും കോട്ടയം ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജരുമായ ജിജു കുര്യൻ അദ്ദേഹത്തിൻ്റെ KL 35L 1864 ഹോണ്ട സിറ്റി കാറില്‍ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയില്‍ കോർപറേഷൻ പെട്രോള്‍ പമ്പിൽ നിന്നും 35.73 ലിറ്റർ ഡീസല്‍ അടിച്ചു.
ഡീസല്‍ അടിച്ചപ്പോള്‍ തന്നെ കാറിലെ വാണിംഗ് ലൈറ്റുകള്‍ തെളിയുകയും ബീപ് ബീപ് സൗണ്ട് വരാനും തുടങ്ങി. അപ്പോള്‍ തന്നെ കാർ കോട്ടയത്തെ ഹോണ്ട കമ്ബനി വർക്ഷോപ്പില്‍ കയറ്റി. ഡീസലില്‍ വെള്ളം കയറിയതാണ് വിഷയം എന്ന് പറയുകയും ഡീസല്‍ മുഴുവൻ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കി. ഡീസല്‍ വിലയായ 3394 രൂപയും ടാങ്ക് റിപ്പയർ ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കിയതിന് 6500 രൂപയും അടക്കം 9894 രൂപാ ചിലവായി.ഈ വിഷയം ഇന്ത്യൻ ഓയില്‍ പമ്ബ് അധികാരികളെ അറിയിക്കാൻ ശ്രമിച്ചിട്ട് ആരും ഫോണ്‍ എടുത്തില്ല.ആ സാഹചര്യത്തിലാണ് അങ്ങാണ് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി എന്ന ഓർമ്മ എനിക്കു വന്നത്. ഞാൻ അപ്പോള്‍ തന്നെ എന്റെ സുഹൃത്തും ബി.ജെ.പി. നേതാവുമായ ശിവശങ്കരൻ വഴി പരാതി അങ്ങയുടെ ഓഫീസി ലേക്കയച്ചു. അപ്പോള്‍തന്നെ പമ്പിലെ ഡീസല്‍ വില്പന നിർത്തിവയ്ക്കാനും പരിശോധനകള്‍ക്ക് ശേഷം മാത്രം ഡീസല്‍ വില്പന ആരംഭിച്ചാല്‍ മതി എന്ന ഉത്തരവുണ്ടായി. തൊട്ടടുത്ത ദിവസം ഞായറാഴ്ച ആയിരുന്നിട്ടുകൂടി വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാകുമെന്നും അങ്ങയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചു. അതായത് 24 മണിക്കൂറിനകം മാന്യമായ ഒരു മറുപടി.
ഇന്നലെ തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപുതന്നെ കാറുടമ ജിജു കുര്യൻ്റെ അക്കൗണ്ടിലേക്ക് നഷ്ടതുകയായ 9894 രൂപയും ഐ.ഒ.സി. ഡീലർ അയച്ചു കൊടുത്തു.ഒരു സാധാരണ പൗരൻ, കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ അങ്ങയുടെ ഓഫീസിലേക്കയച്ച ഒരു വാട്സാപ്പ് പരാതി ഞായറാഴ്ച അടക്കം 48 മണിക്കുറിനുള്ളില്‍ പൂർണ്ണമായി പരിഹരിച്ചത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച പൊതുതാല്പര്യ ഹർജി നല്കല് സംഘടനയായ സെൻറർ ഫോർ കണ്‍സ്യൂമർ എജ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി കൂടിയായ എന്റെ്റെ കഴിഞ്ഞ 36 വർഷ പൊതുപ്രവർത്തനത്തിലെ ഏറ്റവും വേഗതയേറിയ പരാതി പരിഹരിക്കലായിരുന്നു.ഞാനൊരു സിനിമ കാണുന്ന ആളല്ലെങ്കിലും വീട്ടില്‍ പലപ്പോഴും ടി.വിയില്‍ അങ്ങയുടെ ആക്ഷൻ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്, അതിനെ അതിശ യിപ്പിക്കുന്ന തരത്തില്‍ ഒരു മന്ത്രിയെന്ന നിലയില്‍ മുൻകാല പരിചയമൊന്നുമില്ലാത്ത അങ്ങ് 48 മണിക്കൂറിനുള്ളില്‍ പരാതി സമ്ബൂർണ്ണമായി പരിഹരിച്ചതില്‍ എനിക്കുള്ള സന്തോഷം ഇതിലൂടെ ഞാൻ അങ്ങയെ അറിയിക്കുന്നു. അതോടൊപ്പം തന്നെ ഞായറാ ഴ്ചയും പരാതി പരിഹാരത്തിനായി ശ്രമിച്ച അങ്ങയുടെ ഓഫീസിലെ അംഗങ്ങളെയും എന്റെ നന്ദി അറിയിക്കുന്നു. തിരക്കേറിയ നമ്മുടെ മന്ത്രിമാർക്കും ജനപ്രതിനിധികള്‍ക്കും അങ്ങയുടെ പ്രവർത്തനശൈലി ഒരു മാതൃകയാകട്ടെ.