Kerala

എക്സൈസ് ഇൻസ്‌പെക്ടർ  ജെക്സി ജോസഫിന്റെ ലഹരി വിരുദ്ധ സന്ദേശ ക്‌ളാസിൽ മണി മണിയായി ഉത്തരം പറഞ്ഞ് മരിയസദനം മക്കൾ

Posted on

 

പാലാ. മരിയാസദനം പാലാ; ജനമൈത്രി പോലീസ് പാലാ എക്സൈസ് വകുപ്പ് പാലാ എന്നിവരുടെ സംയൂക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു.മാനസീക രോഗീ പരിചരണ പുനരുദ്ധാരണ കേന്ദ്രമായ  മരിയ സദനത്തിൽ നടന്ന ലഹരി വിരുദ്ധ ക്ലാസിൽ സശ്രദ്ധം വീക്ഷിച്ച മരിയസദനം മക്കൾ; ക്‌ളാസ് നടത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ  ജെക്സി ജോസഫിന്റെ ചോദ്യങ്ങൾക്കു മണി മണിയായി ഉത്തരം പറഞ്ഞു.

പൊതു സമൂഹം അവജ്ഞയോടെ കാണുന്ന മാനസീക രോഗികളുടെ ബുദ്ധിപരമായ മറുപടികൾ ജെക്സി ജോസഫ് സാറിനും സന്തോഷ ദായകമായി.അദ്ദേഹം കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കൂടുതൽ മറുപടിയും ലഭിച്ചു .ബുദ്ധിയുണ്ടെന്ന്  അഭിമാനിക്കുന്നവരെക്കാളും അധികം ക്‌ളാസ് സശ്രദ്ധം വീക്ഷിക്കുന്നവരാണിവർ എന്ന് എക്സൈസ് ഇൻസ്‌പെക്ടർ  ജെക്സി ജോസഫ് സാറിനും മനസിലായി.നിറഞ്ഞ ചിരിയോടെ മരിയസദനം ഡയറക്റ്റർ സന്തോഷ് അന്തേവാസികളെ പ്രോത്സാഹിപ്പിച്ചു.

പാലാ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടി പാലാ മുൻസിപ്പാലിറ്റി ചെയർമാൻ  ഷാജു തുരുത്തൻ ഉൽഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ  ജെക്സി ജോസഫ് ദിനചാരണവുമായി ബന്ധപ്പെട്ട വിഷയവതരണം നടത്തി സംസാരിച്ചു. മേലുകാവ്മറ്റം സെന്റ് തോമസ് ഇടവക വികാരി ബഹുമാനപ്പെട്ട ഡോക്ടർ.

ഫാദർ ജോർജ് കാരംവെലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും പാലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇൻസ്‌പെക്ടർ ശ്രീ. ബിനോയ്‌ തോമസ് പരിപാടിയുടെ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. പരിപാടിയിൽ കടനാട് പഞ്ചായത്ത്‌ പ്രിസിഡന്റ്  ജിജി തമ്പി, പാലാ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സാവിയോ കാവുകാട്ട്;കടനാട്‌ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉഷാ രാജു എന്നിവർ ആശസകൾ അറിയിച്ചു സംസാരിച്ചു.

പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്ന പാലാ സബ് ജയിൽ സുപ്പീരിന്റിന്റെണ്ട്  സി.ഷാജി, പാലാ ജനമൈത്രി പോലീസ് എസ്ഐ.  സുദേവ്.എസ്. എന്നിവരെ പ്രത്യകം ആദരിച്ചു.മരിയസദനം ഡയറക്ടർ  സന്തോഷ്‌ ജോസഫ് സ്വാഗതം ആശംസിക്കുകയും കുമാരി അലീന ജോബി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version