പാലാ: സെൻ്റ് തോമസ് ദിനമായ ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 3 നു നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റി കുരിശുപള്ളി ജംഗ്ഷനിൽ ധർണ നടത്തി.
ഉന്നതാധികാര സമിതി അംഗം ജോർജ് പുളിങ്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, മത്തച്ചൻ അരീപ്പറമ്പിൽ, ബാബു മുകാല, ബോബി മൂന്നുമാക്കൽ, ജോസ് കുഴികുളം, നിതിൻ സി.വടക്കൻ, ഷിബു പൂവേലിൽ, ജിമ്മി വാഴംപ്ലാക്കൽ,
പി.കെ. ബിജു, തോമാച്ചൻ പാലക്കുടി, സിബി നെല്ലൻകുഴി, തോമസ് താളനാനി, എ.എസ്.സൈമൺ, മൈക്കിൾ കാവുകാട്ട്, ഡിജു സെബാസ്റ്റ്യൻ, ജോസ് വടക്കേക്കര, നോയൽ ലൂക്ക്, മാത്യു കേളപ്പനാൽ, ജോയി കോലത്ത്, കെ.സി. കുഞ്ഞുമോൻ, ഗസി ഇടക്കര, ടോം കണിയാരശേരി, ജസ്റ്റിൻ പാറപ്പുറത്ത്, സണ്ണി പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.