Kerala
മയക്കുമരുന്ന് വ്യാപനം – നിരന്തര നിരീക്ഷണം അനിവാര്യം: ഫാ.തോമസ് കിഴക്കേൽ
പാലാ: ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കുട്ടികൾക്ക് സുരക്ഷാ കവചമൊരുക്കാൻ പൊതുസമൂഹത്തിനാവണമെന്നും സ്കൂൾ,
കോളജ് വിദ്യാർത്ഥികളുടെ ബാഗുകളും ബോക്സുകളും മറ്റും അനുദിനം പരിശോധിക്കുന്നവരാകാൻ മാതാപിതാക്കൾക്കാവണമെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ ഷാലോം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സജീവം വോളന്റിയേഴ്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി. എസ് . ഡബ്ലിയു.എസ് സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ അദ്ധ്യക്ഷതവഹിച്ചു. കാരിത്താസ് ഇൻഡ്യയുടെ സജീവം പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, പി.എസ്.ഡബ്ലിയു .എസ് പപ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി.വി.ജോർജ് പുരയിടം, അലീനാ ജോസഫ് എന്നിവർ ക്ലാസ്സ് നയിച്ചു.