Kerala
ഡൽഹിക്ക് ജലം കിട്ടിയേ തീരൂ :ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലമന്ത്രിയുമായ അതിഷി നിരാഹാര സമരം അവസാനിപ്പിച്ചു
തലസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ ഹരിയാന സർക്കാർ തങ്ങളുടെ ജല വിഹിതം വിട്ട് തരണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി നിരാഹാരത്തിലായിരുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി ജലമന്ത്രിയുമായ അതിഷി സമരം അവസാനിപ്പിച്ചു.
പ്രതിദിനം 100 ദശലക്ഷം ഗാലൻ (എംജിഡി) ജലം ഡൽഹിക്ക് അർഹതപ്പെട്ടതാണെന്നും അത്രയും ജലം അടിയന്തര പ്രാധാന്യത്തിൽ വിട്ട് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹരം ആരംഭിച്ചിരുന്നത്. തലസ്ഥാന നഗരത്ത് ജലക്ഷാമം അതീവ രൂക്ഷമായ സമയത്തായിരുന്നു.
അതിഷിയുടെ ഈ ഇടപെടൽ. എന്നാൽ ചൊവ്വാഴ്ച്ച പുലർച്ചെയോടെ അതിഷിയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.