Kerala

അരുവിത്തുറ കോളേജിൽ എ സി സി എ ഓറിയൻ്റെഷൻ പ്രോഗ്രാം

 

അരുവിത്തുറ : അരുവിത്തുറ സെന്റ്‌ ജോര്‍ജസ്‌ കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം ആരംഭിക്കുന്ന എ സി സി എ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കു മുള്ള ഓറിയൻ്റെഷൻ പ്രോഗ്രാം 27 ന് ഉച്ചകഴിഞ്ഞ് 2 ന് സെൽഫ് ഫിനാൻസ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കും.

ലോകത്തെ 150 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ്‌ യോഗ്യതയായ എ സി സി എ കോഴ്സ് ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്‌.ഡി.സി ലേണിംഗുമായി ചേര്‍ന്ന് 9 പേപ്പര്‍ വരെ എക്‌സംഷനോടെയാണ് അരുവിത്തുറ കോളേജില്‍ ആരംഭിക്കുന്നത്.

ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.sgcaruvithura.ac.in PH: 9447028664

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top