Kerala
കേരളാ കോൺഗ്രസ് (എം) നേതാവ് സണ്ണി തെക്കേടം ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ
കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്റ്സ് ചെയർമാനായി സണ്ണി തെക്കേടം നിയമിതനായി.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹം . കാണക്കാരി വെമ്പള്ളി സ്വദേശിയാണ്.
കേരള കോൺഗ്രസിലെ (എം) തന്നെ ബാബു ജോസഫ് സ്ഥാനമൊഴി ഞ്ഞതിനാലാണു നിയമനം.കേരളാ കോൺഗ്രസ് (എം)നു ലഭിച്ച കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ ആദ്യ പകുതി കഴിഞ്ഞവർ രാജി വച്ച് അടുത്ത ആൾക്ക് നല്കണമെന്നുള്ള തീരുമാന പ്രകാരമാണ് ബാബു ജോസഫ് രാജിവച്ചത്.
ഇതിന് പ്രകാരം മൂവാറ്റുപുഴ പൈനാപ്പിൾ ഫാക്ടറി ചെയർമാനായ ജോസ് ടോം രാജിവച്ചിരുന്നു.എന്നാൽ ഇദ്ദേഹത്തിന് സഞ്ചരിക്കാൻ വാഹനമില്ലാത്ത കോർപ്പറേഷനാണ് നൽകിയതെന്ന് ആക്ഷേപമുണ്ട്.
എന്നാൽ മുഹമ്മദ് ഇക്‌ബാൽ ചെയർമാനായുള്ള സിൽക്ക് കോപ്പറേഷൻ ഇഖ്ബാലിന് തന്നെ നില നിർത്താനാണ് സാധ്യത.കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ കുറ്റിയാടി സീറ്റ് ലഭിച്ചിട്ടും സിപിഎം പ്രവർത്തകരുടെ എതിർപ്പ് മൂലം ആ സീറ്റ് സിപിഎം നു തന്നെ തിരിച്ചേൽപ്പിക്കുക ആയിരുന്നു.എതിർപ്പില്ലാതെ പാർട്ടി തീരുമാനം നടപ്പാക്കിയതിനാണ് ഇക്‌ബാലിന് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചത്.
അത് നിലനിർത്തുന്നതിനൊപ്പം സ്റ്റീഫൻ ജോർജിന്റെ ബോർഡ് ചെയർമാൻ സ്ഥാനവും നിലനിർത്തും.ന്യൂന പക്ഷ വികസന കോർപ്പറേഷൻ ചെയർമാനാണ് ഇപ്പോൾ അദ്ദേഹം .വാഹനമുള്ള കോർപ്പറേഷനാണെന്ന പ്രത്യേകതയുമുണ്ട്.