Kerala

പാറത്തോട്ടിൽ ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ ഉണ്ടായ അപകടം :പരിക്കേറ്റ യാത്രക്കാരിയെ സെറാ ബസ് മാനേജ്‌മന്റ് ആശുപത്രിയിൽ സന്ദർശിക്കുകയും ഉണ്ടായ തെറ്റിന് മാപ്പ് ചോദിക്കുകയും ചെയ്തു മാതൃകയായി

Posted on

 

കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ സെറാബസ് മാനേജ്മെൻറ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ സന്ദർശിക്കുകയും ഞങ്ങളുടെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പപേക്ഷിക്കുകയും ആശുപത്രിയിലെ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരെ ബസ് മാനേജ്മെൻ്റിൻ്റ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും, വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തു.

,ഞങ്ങളുടെ ബസിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട ആളുടെ കൂടെ ഉണ്ടാക്കാവണമെന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറിയതിന് ജീവനക്കാർക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നുംഒരു ബസ് ഓപ്പറേറ്റർ എന്ന നിലയിൽ,യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

അത്തരം നിർണായക സാഹചര്യങ്ങളിൽ സഹായം നൽകുന്നതിൽ സ്റ്റാഫ് പരാജയപ്പെട്ടത് അസ്വീകാര്യവും സെറാ ട്രാവൽസിന്റെ നയങ്ങൾക്ക് വിരുദ്ധവുമാണെന്നും  ഈ സംഭവത്തിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നതായുംആത്മാർത്ഥതയോടെ,എന്നും യാതക്കാരോടൊപ്പം ഉണ്ടാവുമെന്നും സെറാ ബസ് ഉടമ ജെസ്റ്റിൻ ജെയിംസ് ചെറിയാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version