പാലാ :മൂന്നു വട്ടം കരൂർ ലോക്കൽ സെക്രട്ടറി ആവുകയും.സിപിഐ(എം)ന്റെ ഏരിയാ കമ്മിറ്റി മെമ്പറാവുകയും ചെയ്ത വി ജി സലി സിപിഐഎം പ്രസ്ഥാനത്തെ മുന്നിൽ നിന്നും നയിച്ച മാതൃകാ സഖാവായിരുന്നെന്ന് വൈക്കം വിശ്വൻ.പാലായിൽ നടന്ന വി ജി സലി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വൻ.
വി ജി സലിയുടെ വിയോഗത്തിലൂടെ പാർട്ടിക്ക് കരുത്തനായ സഖാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ അഭിപ്രായപ്പെട്ടു.ബാലസംഘം മുതൽ പ്രവർത്തിച്ചു വന്നു പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായ വി ജി സലി പ്രസ്ഥാനത്തിന് എന്നും മുതൽക്കൂട്ടായിരുന്നെന്നു സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.
ആർ എസ് എസ് ന്റെ വരെ മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും;ചെയ്യാത്ത കുറ്റത്തിന് ഒന്നര വര്ഷം ഒളിവിൽ പോവുകയും ചെയ്തു കൊണ്ട് ഏറെ ത്യാഗങ്ങൾ പ്രസ്ഥാനത്തിന് വേണ്ടി അനുഭവിച്ച നേതാവായിരുന്നു വി ജി സലിയെന്നു സിപിഐ(എം) പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് അഭിപ്രായപ്പെട്ടു.വൈകിട്ട് ഗവർമെന്റ് ആശുപത്രി പടിക്കൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് സിപിഎം പ്രവർത്തകർ പങ്കെടുത്തു.
വൈക്കം വിശ്വൻ(മുൻ എൽ ഡി എഫ് കൺവീനർ);എ വി റസ്സൽ(ജില്ലാ സെക്രട്ടറി);പിഎം ജോസഫ്(ഏരിയാ സെക്രട്ടറി);ഷാർലി മാത്യു(ഏരിയാ സെക്രട്ടറിയേറ്റ് മെമ്പർ) ;സജേഷ് ശശി(ജില്ലാ കമ്മിറ്റി മെമ്പർ);ജോയി കുഴിപ്പാല(ഏരിയാ കമ്മിറ്റി അംഗം).ഗായത്രി വർഷ(പുരോഗമന കലാ സാഹിത്യ സംഘം).സലിയുടെ വിധവ സുഷമ;സലിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.