Kerala

ഓണക്കാല ചെണ്ടുമല്ലി കൃഷി പദ്ധതിയുമായി ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനി ആഗ്രോ ഹൈപ്പർ ബസാർ

പാലാ :ഓണക്കാല ചെണ്ടുമല്ലി കൃഷി പദ്ധതിയുമായി ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനി ആഗ്രോ ഹൈപ്പർ ബസാർ. ഓണക്കാല പുഷ്പ വിപണി ലക്ഷ്യമാക്കികൊണ്ട് നാട്ടിലെ സാധാരണക്കാർക്ക് മികച്ച വരുമാനം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ഈ പദ്ധതി കേരള ബാങ്ക്, കരൂർ കൃഷിഭവൻ, കരൂർ കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് നടപ്പാക്കുന്നത്.

ഉയർന്ന ഉല്പാദന ക്ഷമതയുള്ള ഹൈബ്രിഡ് അയ്യായിരത്തോളം ഹൈബ്രിഡ് തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ശാസ്ത്രീയമായ കൃഷി രീതിയും ഉല്പാതിപ്പിക്കപ്പെടുന്ന പുഷ്പങ്ങൾക് ഉറപ്പായ മാർക്കറ്റും ഈ പദ്ധതിയിൽ ഉറപ്പാകിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപെട്ടു നടത്തിയ പരിശീലന ക്‌ളാസിലും തൈ വിതരണത്തിലും ബാങ്ക് പ്രസിഡന്റ്‌  ജയകുമാർ പി. എസ്. പുതിയകുളത്തിൽ, കേരള ബാങ്ക് പാലാ ബ്രാഞ്ച് മാനേജർ  റോയ്, കരൂർ കൃഷിഭവൻ കൃഷി ഓഫീസർ  സലിൻ എ. ഒ., കരൂർ ഗ്രാമപഞ്ചായത് കുടുംബ  CDS . ബിന്ദു, മഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS . മിനി,കരൂർ പഞ്ചായത്ത് വാർഡ് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top