Kerala

നെല്ലാപ്പാറ വളവിൽ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.;നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി

Posted on

തൊടുപുഴ :നെല്ലാപ്പാറ വളവിൽ സ്വകാര്യ ബാസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റി.12 മണിയോടെയാണ് അപകടമുണ്ടായത്.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി .ബാംഗ്ലൂരിൽ നിന്നും തിരുവല്ലയ്ക്കു വരികയായിരുന്ന സൂരജ് ബസ്സാണ് അപകടത്തിൽ പെട്ടത് . ബാരിക്കേഡിൽ തട്ടി നിൽക്കുകയായിരുന്നു .

പരിക്കേറ്റവരെ തൊടുപുഴയിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു .യാത്രക്കാരിൽ രണ്ടു പേർക്ക് സാരമായ പരിക്കുണ്ട് .തിരുവല്ലയിൽ നിന്നും ബാംഗ്ലൂർക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്.

കൊടും വളവിൽ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു .താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഈ പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴ ആയിരുന്നു .പോലീസ് സ്ഥലത്തെത്തി.രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മാത്തച്ചൻ.കെ കെ ശാന്താറാം ;റോബി ഊടുപുഴ.ജിമ്മി ജോസഫ് കുമ്പളം .മാത്തച്ചൻ പുതിയിടത്തുചാലിൽ എന്നിവർ സ്ഥലത്തെത്തി രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version