പാലാ : ഇടപ്പാടി പാണ്ടിയാൽ പി. റ്റി കുര്യാക്കോസിൻ്റെയും ലിസിയുടേയും മകനായ അഖിൽ കുര്യാക്കോസ്
ഇപ്പോൾ ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോട്ടോണിക്സ് & നാനോടെക്ക് നോളജിയിലെ നാഷണൽ റിസേർച്ച് കൗൺസിലിൽ പ്രോജക്ട് ഫെല്ലോയായി പ്രവർത്തിക്കുകയാണ് . ഫോട്ടോണിക്സിലാണ് ഇദ്ദേഹം ഗവേഷണം പൂർത്തിയാക്കിയത്.
ലേസർ രശ്മികൾ വജ്രവുമായുള്ള പരസ്പരവ്യവഹാരത്തിലൂടി എങ്ങനെ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഫോട്ടോണിക്സ് ശാസ്ത്ര മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന ഇദ്ദേഹത്തിൻ്റെ പ്രബന്ധം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്.പാലാ ഇടപ്പാടി പാണ്ടിയാൽ പി. റ്റി കുര്യാക്കോസിൻ്റെയും ലിസിയുടേയും മകനാണ് അഖിൽ കുര്യാക്കോസ്.