കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി പെരുവന്താനം സ്വദേശി നിലവിൽ പാറത്തോട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്ന കുളത്തുങ്കൽ ഷാജി , റസീന ദമ്പതികളുടെ മകൻ അമൽ ഷാജി കുളത്തുങ്കൽ (21 ) മരണപ്പെട്ടു.
ഇന്ന് രാവിലെ പത്തു മണിയോടെ അമൽ സഞ്ചരിച്ച സ്കൂട്ടർ മിനിലോറിയുമായി കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത് , അപകടത്തിൽ ഗുരുതര പരിക്കേറ്റ അമൽ അപകടസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു