Kerala

ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ സഭയിൽ നിന്നു പുറത്താക്കുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അഞ്ച് മെത്രാന്മാർ

 

കൊച്ചി :ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ സഭയിൽ നിന്നു പുറത്താക്കുമെന്ന സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ സർക്കുലർ അംഗീകരിക്കാനാവില്ലെന്നു സിറോ മലബാർ സിനഡിൽ 5 മെത്രാന്മാരുടെ വിയോജനക്കുറിപ്പ്.

ഏകീകൃത കുർബാന അർപ്പിക്കാത്തവരെ ‘മഹറോൻ’ ചൊല്ലുമെന്നുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

എറണാകുളം – അങ്കമാലി അതിരൂപതാംഗങ്ങളായ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ എഫ്രേം നരികുളം, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരാണു വിയോജനക്കുറിപ്പ് നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top