Kottayam
കേരള കോൺഗ്രസ് (എം) നും ജോസ് കെ മാണിക്കും കേരള രാഷ്ട്രീയത്തിൽ പ്രസക്തി ഇല്ല എന്ന് പറയാൻ മോൻസ് ജോസഫിന് എന്ത് ധാർമ്മികതയാണ് ഉള്ളത്:ജോസഫ് ചാമക്കാല
കോട്ടയം :കേരള കോൺഗ്രസ് (എം) നും ജോസ് കെ മാണിക്കും കേരള രാഷ്ട്രീയത്തിൽ പ്രസക്തി ഇല്ല എന്ന് പറയാൻ മോൻസ് ജോസഫിന് എന്ത് ധാർമ്മികതയാണ് ഉള്ളത്.നൂറ് ആളുകളെപ്പോലും കോട്ടയം ജില്ലയിൽ ഒന്നിച്ച് കൂട്ടുവാനില്ലാത്ത ജോസഫ് ഗ്രൂപ്പിന് ഒരു പാർലമെൻ്റ് അംഗത്തിനെ കിട്ടി എന്ന് കരുതി അഹങ്കരിക്കണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല അഭിപ്രായപ്പെട്ടു.
പലരും ജോസഫ് ഗ്രൂപ്പിനെ ആട്ടി അകറ്റിയപ്പോളും 2010 – ൽ LDF ന്; നേതാക്കൾ മാത്രമുള്ള ജോസഫ് ഗ്രൂപ്പ് ഒരു ബാദ്ധ്യത ആയി മാറിയപ്പോളും
നിങ്ങളെ സ്വീകരിക്കുവാൻ സന്മനസ് കാണിച്ച കേരള കോൺഗ്രസ് (എം) പ്രസ്ഥാനത്തോടും മാണി സാറിനോടും നിങ്ങൾ കാണിച്ച നെറികേട് രാഷ്ട്രീയ കേരളം ഇന്നും മറന്നിട്ടില്ല.
ജോസഫ് ഗ്രൂപ്പിനെ മുന്നണിയിൽ എടുത്താൽ ഇവർ നിങ്ങൾക്കൊരു ബാദ്ധ്യതയാകും എന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞത് ഇന്നും മാണിഗ്രൂപ്പ് പ്രവർത്തകരുടെ മനസ്സിൽ ഉണ്ട്. മോൻസ് ജോസ് കെ മാണിയേയും കേരള കോൺഗ്രസ് (എം) അണികളെയും രാഷ്ട്രീയം പഠിപ്പിക്കണ്ട.
ജോസഫ് ഗ്രൂപ്പുകാരുടെ നുണ കഥകൾ ഒക്കെ വിശ്വസിച്ചവരുണ്ടാകാം പക്ഷേ ജോസഫ് ഗ്രൂപ്പുകാർ കെട്ടിപ്പൊക്കിയ നുണകളുടെ ഈ സൗധങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും.
കേരള കോൺഗ്രസ് (എം) പ്രസ്ഥാനവും ജോസ് കെ മാണിയും രാഷ്ട്രീയ വനവാസത്തിന് പോകും എന്നുള്ള നിങ്ങളുടെ ഈ തോന്നൽ മലർപ്പൊടിക്കാരൻ്റെ സ്വപ്നം പോലെയാണന്നും;കോൺഗ്രസിന്റെ മിടുക്കിൽ വിജയിച്ചിട്ട് അത് തങ്ങളുടെ വിജയമാണെന്ന് മേനി നടിക്കുന്ന ജോസഫ് ഗ്രൂപ്പുകാർ കോട്ടയത്ത് 250 പേരുടെയെങ്കിലും പ്രകടനം നടത്തി കാണിക്കാമോ എന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല പറഞ്ഞു