Kottayam
ഋ ബ്രിട്ടനിലെ ക്യൂൻസ് സർവ്വകലശാലയിൽ പ്രദർശിപ്പിക്കുന്നു
ഋ ബ്രിട്ടനിലെ ക്യൂൻസ് സർവ്വകലശാലയിൽ പ്രദർശിപ്പിക്കുന്നു.ബ്രിട്ടനിലെ ബെൽ ഫാസ്റ്റിലുള്ള ക്യൂൻസ് സർവ്വകലാശാലയിൽ ഇന്ന് രണ്ട് മണിക്ക് ഋ എന്ന മലയാള സിനിമ പ്രദർശിപ്പിക്കുന്നു. ഷേക്സ്പിയറുടെ ഒഥല്ലോ എന്ന വിഖ്യാത നാടകത്തിൻ്റെ അനുകല്പനമാണ് ഋ.
ഷേക്സ്പീയർ കൃതികളുടെ മികച്ച അനുകല്പന സിനിമകൾ പഠിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ക്യൂൻസ് സർവ്വകലാശായിലെ സ്കൂൾ ഓഫ് ആർട്ട്സ്, ഇംഗ്ലീഷ് ആൻ്റ് ലാഗ്വേജ് വിഭാഗമാണ് പ്രദശനം ഒരുക്കിയിരിക്കുന്നത് തിരഞ്ഞെടുത്ത സംവിധായകർ, അക്കാദമിഷൻസ് , ഷേക്സ്പീയർ പഠിതാക്കൾ തുടങ്ങിയവരുടെമുന്നിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
ഋ വിൻ്റെ സംവിധായകൻ ഫാ. വർഗ്ഗീസ് ലാലാണ്.ക്യൂസ് സർവ്വകലാശാലയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വർഗ്ഗീസ് ലാൽ ബെൽഫാസ്റ്റിൽ എത്തിയിട്ടുണ്ട്.
ഒഥല്ലോയുടെ ഇതിവൃത്തത്തെ കാലിക പ്രസക്തമായ രീതിയിൽ പുനരവതരിപ്പിച്ചതിൻ്റെ മികവാണ് പ്രദർശനത്തിന് ആസ്പദം. കേരളത്തിലെ ഒരു സർവ്വകലാശാല പശ്ചാത്തലമായി നടക്കുന്ന പ്രണയവും രാഷ്ട്രീയ പ്രവർത്തനവുമാണ് സിനിമയുടെ കഥാന്തരിക്ഷം. സോഷ്യൽ മീഡിയായിലൂടെ പ്രണയത്തെ തെറ്റുധരിപ്പിക്കുന്നതും സർവ്വകാലാശാലരാഷ്’ട്രിയത്തിലെ വർണ്ണ ചിന്തയുമാണ് സിനിമയുടെ കഥ സങ്കർഷഭരിതമാക്കുന്നത്.
ജോസ് കെ. മാനുവലിൻ്റെ തിരക്കഥയും അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥ ശിവയുടെ ക്യാമറയും സിനിമയെ കൂടുതൽ മിഴിവുള്ള താക്കുന്നു.വിശാൽ ജോൺസൻ്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് സൂരജ് എസ്. കറുപ്പാണ്. വിനീത് ശ്രീനിവാസൻ, മഞ്ജരി എന്നിവരാണ് ഗാനങ്ങൾ അപിച്ചത്.
മികച്ചതിരക്കഥയ്ക്കും നാവാഗത സംവിധായകനുമുള്ള ഫിലിം ക്രിട്ടിക്ക്സ് അവാർഡ്, മികച്ച സിനിമ, ഗാനാലപനം, അനുക്പന തിരക്കഥ എന്നിവയ്ക്ക് ജെ.സി.ഡാനിയൽ പുരസ്കാരവും പോയർഷം ഋ വിന് ലഭിച്ചിരുന്നു.
രാജീവ് രാജൻ ഡെ യിൻ ഡേവിസ്,രഞ്ജി പണിക്കർ, മന്നികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രദിപ്, ഗിരീഷ്കുമാർ, കൈനികര തങ്കരാജ് നയന എൽസ, വിദ്യ വിജയകുമാർ, ശ്രീലത തമ്പുരാട്ടി അഞ്ജലി നായർ തുടങ്ങിയ വരാന്ന് പ്രധാന അഭിനേതാക്കൾ ‘.ഷേക്സ്പീയർ പിച്ചേഴ്സിൻ്റെ ബാനറിൽ ഗിരീഷ്കുമാർ, ജോർജ് വർഗ്ഗീസ്, മേരി ജോയി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.