Kottayam
പാലാ നഗരസഭ ലൈബ്രറിയിൽ വായനദിനാചരണവും ,പി.എൻ പണിക്കർ അനുസ്മരണവും നടന്നു
പാലാ നഗരസഭ ലൈബ്രറിയിൽ വായനദിനാചരണവും ,പി.എൻ പണിക്കർ അനുസ്മരണവും നടന്നു.നഗരസഭ ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ലിസ്സിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ച യോഗം നഗരസഭാ ചെയർ മാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു.
ചെയർമാന്റെ നേതൃത്വത്തിൽ വായന ദിനപ്രതിഞ്ജയെടുത്തു.കൗൺസിലർ ബിനു പുളിക്കക്കണ്ടം, ലൈബ്രേറിയൻ പി.സിസിലി, സന്തോഷ് മണർകാട്,ബിജോയ് മണർകാട്, സതീശ് മണർകാട് തുടങ്ങിയവർ പ്രസംഗിച്ചു.. ലൈബ്രറിയിൽ കഴിഞ്ഞ വർഷം നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനദാനം ചെയർമാൻ ഷാജു.വി.തുരുത്തൻ നിർവ്വഹിച്ചു.