Kerala
പാലായിൽ പുഴക്കര പാലത്തിൽ കാർ വട്ടം മറിഞ്ഞു ;ആർക്കും പരിക്കില്ല;പ്രഷർ താണുപോയതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം
പാലാ :പാലായിൽ പുഴക്കര പാലത്തിൽ കാർ വട്ടം മറിഞ്ഞു ;ആർക്കും പരിക്കില്ല;പ്രഷർ താണുപോയതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം.എക്സൈസ് ഓഫീസിനു സമീപത്തു നിന്ന് മെയിൻ റോട്ടിലേക്ക് വരികയായിരുന്ന കാറാണ് പാലത്തിനു സമീപത്തെ മതിലിൽ ഇടിച്ചു വട്ടം മറിഞ്ഞത്.
അപകടത്തിൽ കാർ യാത്രികനായ പൂവരണി പച്ചാതോട് സ്വദേശി ബേബി തോമസ് (47) അത്ഭുതകരമായി രക്ഷപെട്ടു.ഓടിക്കൂടിയ നാട്ടുകാർ കാറിൽ കുടുങ്ങിയവരെ രക്ഷപെടുത്തി .തൊട്ടടുത്ത വ്യാപാരിയായ പ്രശാന്ത് വള്ളിച്ചിറ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.ഭാര്യയും കുട്ടികളും അകത്തു കുടുങ്ങിയെങ്കിലും ;വ്യാപാരികളും നാട്ടുകാരും ചേർന്ന് അവരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സംഭവത്തെ തുടർന്ന് ഉടൻതന്നെ സ്ഥലത്തെത്തിയ പാലാ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥർ ബേബിയെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർന്ന് ഗതാഗതം തടസപ്പെട്ട പാലത്തിൽ നിന്ന് വഹനം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.