Kerala
കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ;ഡി സി സി സെക്രട്ടറി പഞ്ഞിക്കിട്ടു
കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലിയ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ നടപടി.ഡിസിസി ജനറല്‍ സെക്രട്ടറി കെ പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.
വേദിയില്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴായിരുന്നു കണ്‍വീനര്‍ എഎം കബീറിന്റെ മുഖത്ത് പുഷ്പദാസ് അടിച്ചത്. കായംകുളത്ത് കെ സി വേണുഗോപാലിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഭവം.
ഡിസിസി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ആണ് പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായിഅറിയിച്ചത്.നേരത്തെ തൃശൂർ ഡി സി സി ഓഫീസിലും തല്ല് നടന്നത് വിവാദമായിരുന്നു.