Kottayam
പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്
പാലാ :പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് ( 5 2) അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി 10 മണിയോടെ പഴയിടം ഭാഗത്തു വച്ചായിരുന്നു അപകടം . റാന്നിയിൽ നിന്നും പൊൻകുന്നത്തിന് വന്ന സംഘത്തിലെ അംഗങ്ങൾക്കാണ് പരുക്കേറ്റത്.