വാകക്കാട്: വായനാദിനത്തിൽ പുസ്തക വെളിച്ചം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിശീലന പദ്ധതിയുമായി വാകക്കാട് സെൻ്റ് പോൾസ് എൽ.പി.സ്കൂൾ.
പദ്ധതിയുടെ ഉദ്ഘാടനം പുസ്തക വിതരണം നടത്തി സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ ചീരാംകുഴി ഉദ്ഘാടനം ചെയ്തു.
പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അക്ഷരമാല കലണ്ടറുകളും വിതരണം ചെയ്തു. വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരങ്ങളും നടത്തി. ഹെഡ്മിസ്ട്രസ് സി. ടെസി ജോർജ് പി.ടി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു.