India

ജനവിരുദ്ധ നിയമങ്ങളെ ശക്തമായി എതിര്‍ക്കും: ജോസ് കെ. മാണി : പ്രതിപക്ഷത്തിന്റെ ശബ്ദമാകാന്‍ കഴിയുന്ന നേതാവെന്ന് മന്ത്രി റോഷി

Posted on

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. മുന്‍പത്തേക്കാള്‍ കരുത്തു കൂടിയ പ്രതിപക്ഷമാണ് ഇക്കുറി സര്‍ക്കാരിനെ നേരിടാനുള്ളത്.

അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്നും നിയമസഭാ സെക്രട്ടറിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായ രീതിയില്‍ ഇടപെടാന്‍ സാധിക്കുന്ന ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം പ്രതിപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ജോസ് കെ. മാണിയുടേത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകാന്‍ കഴിയുന്ന നേതാവാകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, അഡ്വ. പ്രമോദ് നാരായണ്‍, കേരള കോണ്‍ഗ്രസ് എം ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version