Kerala

വായനാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായനാ കൂടാരം തുടങ്ങി

Posted on

കോട്ടയം :ചെമ്മലമറ്റം :വായനാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായനാ കൂടാരം തുടങ്ങി. ചെമ്മലമറ്റം : വായിക്കു – വായനയിലൂടെ വളരൂ എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വായന ദിനത്തിൽ വായന കൂടാരം തുടങ്ങി.

പാലാ മരിയസദനത്തിൽ നടന്ന ചടങ്ങിൽ മരിയാസദനം ഡയറക്ടർ സന്തോഷ് മരിയൻസദനത്തിന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുസ്തകങ്ങൾ കൈമാറി.ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് , ജിജി ജോസഫ്, ഫ്രാൻസിസ് ജോസഫ്, ജോർജ് തോമസ്, ജെസി എം. ജോർജ് , പ്രിയ മോൾ വി.സി. തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് സ്കൂൾ കവാടത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഭീമൻ പുസ്തകം പ്രശസ്ത സാഹത്യകാരൻ ജോർജ് പുളിങ്കാട് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ജോർജ് പുളിങ്കാട് ക്ലാസ്സ് നയിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനവാരാ ആഘോഷത്തിൽ പുസ്തക വണ്ടി, സഞ്ചരിക്കുന്ന മിനിലൈമ്പ്രറി , ഗ്രന്ഥശാലാ സന്ദർശനം, ക്വിസ് പ്രാഗ്രാം, പ്രസംഗ മത്സരം എന്നിവ നടത്തും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, മലയാളം അധ്യാപകരായ ജിജി ജോസ്, ബിനിമോൾ ജോസഫ് , സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version