Kerala
യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്
കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ടിനേഷ് പിണർക്കയിൽ ആമുഖസന്ദേശം നൽകുകയുണ്ടായി .
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് *Esperanza 2k24 ന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ ഏറ്റുമാനൂർ യൂണിറ്റ് ചാപ്ലയിൻ ഫാ. ലൂക്ക് കരിമ്പിൽ യോഗത്തിന് സ്വാഗതവും, കൈപ്പുഴ ഫോറോന പ്രസിഡന്റ് ആൽബർട്ട് ടോമി നന്ദിയും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച ക്യാമ്പിൽ 450 ഓളം പേർ പങ്കെടുക്കുകയുണ്ടായി.വ്യക്തിത വികസന, നേതൃത്വ പരിശീലന സെമിനാർ ന് അന്താരാഷ്ട്ര പരിശീലകൻ ശ്രീ ജിജോ ചിറ്റാടി നേതൃത്വം നൽകി.തുടർന്ന് ക്നാനായ സമുദായത്തെ പറ്റി ജോണിസ് പി സ്റ്റീഫൻ, കെ.സി. വൈ.എൽ സംഘടനയെ പറ്റി ഡയറക്ടർ ഷെല്ലി ആലപ്പാട്ടും ക്ലാസുകൾ നയിച്ചു.ജപമാല അർപ്പണത്തിനും കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച മലയാളികൾക്കായുള്ള പ്രാർത്ഥനകൾക്കും ശേഷം ഫൊറോനയിലെ വൈദികരും കെ സി വൈ എൽ അംഗങ്ങളും ചേർന്നു സംഘടിപ്പിച്ച സംവാദം പള്ളിമുറ്റം വ്യത്യസ്തമായ അനുഭവം ക്യാമ്പ് അംഗങ്ങൾക്ക് പകർന്നു നൽകി.
വൈദികരുടെ നേതൃത്വത്തിൽ ക്യാമ്പ് അംഗങ്ങൾ ഒന്ന് ചേർന്നു ബറുമറിയം ഗാനം ആലപിച്ച് ദൈവത്തിനു നന്ദി അർപ്പിച്ചു. മ്യൂസിക്കൽ നൈറ്റ് നും, സ്നേഹവുരുന്നിനും ശേഷം ക്യാമ്പ് അവസാനിച്ചു. പുതിയ സൗഹൃദങ്ങളും, ജൈവബന്ധങ്ങളും സൃഷ്ട്ടിച്ച് കെ സി വൈ എൽ നെ നെഞ്ചോടു ചേർത്ത് വീണ്ടും കണ്ടുമുട്ടാം എന്ന് പരസ്പരം ആശംസിച്ചു ക്യാമ്പ് അംഗങ്ങൾ വീടുകളിലേക്ക് മടങ്ങി.
അതിരൂപത ഭാരവാഹികളായ നിതിൻ ജോസ്, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ്, അഡ്വൈസർ സി ലേഖ,
കെ സി വൈ എൽ ചാപ്ലയിൻമാരായ ഫാ ടെസ്വവിൻ വെളിയംകുളത്തേൽ , ഫാ ഫിൽമോൻ കളത്ര, ഫാ ജിതിൻ വല്ലർക്കാട്ടിൽ, ഫാ ജിതിൻ ഒ എസ് ബി,അഡ്വൈസർ സി ഷെറിൻ,ഇടയ്ക്കാട്ട്, കൈപ്പുഴ,മലങ്കര ഫൊറോന പ്രസിഡന്റുമാരായ , ആൽബിൻ പാപ്പച്ചൻ, ആൽബർട്ട് ടോമി, ഷിബിൻ ഷാജി,ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ്സിബിൻ തോമസ് , ജിസ്‌മി ബാബു , മെൽവിൻ എബ്രഹാം,മേഘ കൊച്ചുമോൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.