Kerala

കേന്ദ്ര സർക്കാർഅങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കണം: സ്റ്റാഫ് അസോസിയേഷൻ

കുറവിലങ്ങാട്: അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും കേന്ദ്ര സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം പതിനായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് അങ്കണവാടിസ്റ്റാഫ് അസോസിയേഷൻ ഉഴവൂർ പ്രോജക്ട് പ്രവർത്തകയോഗം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. നിലവിൽ വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 4500 രൂപയും2750 രൂപയുമാണ് കേന്ദ്ര സർക്കാർ വിഹിതം ഓണറേറിയം.. 2018ന് ശേഷം കേന്ദ്ര സർക്കാർ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.

വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, പോഷൻ ട്രാക്കറുമായി ബന്ധപ്പെട്ടുള്ള ജോലികൾ നിർവ്വഹിക്കുന്നതിന് ഗുണനിലവാരമുള്ള ഫോണുകൾ നൽകുക, ജീവനക്കാരെ ഇ. എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക, ജീവനക്കാർ പ്രതിമാസ അവലോകന മീറ്റിംഗിൽ പങ്കെടുക്കുന്നതിനുള്ള മുടങ്ങിയ ടി.എ. വിതരണം ചെയ്യുക, ജോലിഭാരം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് പ്രസിഡന്റ് കെ. സിന്ധു അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, വൈസ് പ്രസിഡന്റ് എം. ലളിതാമണി, ജില്ലാ സെക്രട്ടറി ബി രേണുക, ആൻസി തോമസ്, പ്രീയാ വിജയൻ, ഇ.ജി. ശോഭന, ശോശാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top