Kerala
2013 ൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡിനു സമീപം വെച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതി ജാമ്യമെടുത്ത് മുങ്ങി :തേനിയിൽ ചെന്ന് പൊക്കി പാലാ പോലീസ്
പാലാ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം സ്വദേശിയായ മുരുകന്‍ (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ 2013 ൽ പാലാ കൊട്ടാരമറ്റം സ്റ്റാൻഡിനു സമീപം വെച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അന്വേഷണസംഘം തേനിയില്‍ നിന്നും പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, സി.പി.ഓ മാരായ ശ്യാംലാൽ, അരുൺ.എ, ജിജോ മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.