Kerala

മകളുടെ വിവാഹ നിശ്ചയം ദിവസം കസേരയ്ക്ക് അടിയേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Posted on

ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയം ദിവസം മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.പള്ളിപ്പാട് കൊപ്പാറ കിഴക്കതിൽ ചന്ദ്രനെയാണ് (67) പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ശ്യാമിലാൽ നിവാസിയിൽ മോഹനൻ (67) ആണ് മർദ്ദനമേറ്റ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്.

തുടർന്ന് ഞാറാഴ്ച്ച വൈകിട്ട് മദ്യപിച്ചെത്തിയ ചന്ദ്രൻ, മോഹനന്റെ വീട്ടിലെത്തി തന്റെ ഭാര്യ മൂന്നു ദിവസമായിട്ടും വീട്ടിൽ വന്നില്ലെന്ന് പറഞ്ഞു വഴക്കിടുകയായിരുന്നു.ഇതിനിടയിൽ പോലീസിനെ വിളിക്കുമെന്ന് മോഹനൻ പറഞ്ഞപ്പോൾ,

പ്രകോപിതനായ പ്രതി അവിടെ കിടന്ന കസേര എടുത്ത് മോഹനന്റെ തലയ്ക്കു അടിക്കുകയായിരുന്നു.പിടിച്ചു മാറ്റാൻ ചെന്ന ഭാര്യ ശീലയെയും കസേര കൊണ്ട് അടിച്ചു . തുടർന്ന് കുഴഞ്ഞുവീണ മോഹനനെ ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version