Kerala

1989 ൽ മൂവാറ്റുപുഴയിൽ മത്സരിക്കുമ്പോൾ പി.ജെ ജോസഫ് പക്ഷത്തിന് കെട്ടിവെച്ച കാശ് പോലും ലഭിചില്ല ;പി ജെ ജോസഫിന്റെ പ്രസ്താവന അപക്വം: സ്റ്റീഫൻ ജോർജ്

Posted on

 

കോട്ടയം.പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
തെരഞ്ഞടുപ്പിൽ ജയവും തോൽവിയും സ്വാഭാവികം മാത്രമാണ്.

1989 ൽ മൂവാറ്റുപുഴയിൽ മത്സരിക്കുമ്പോൾ പി.ജെ ജോസഫ് പക്ഷത്തിന് കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ നാണംകെട്ട തോൽവിയുണ്ടായപ്പോൾ കേരള കോൺഗ്രസ് എം ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യു ഡി എഫിന് വലിയ വോട്ടു ചോർച്ചയുണ്ടായി. പാർലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയിൽ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി പരാജയപ്പെട്ടത്.

കേരള കോൺഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമാണ്. അത് ജോസഫ് ഗ്രൂപ്പിന് സ്വപ്നം കാണാൻ കഴിയുന്നതല്ല.ഇതാണ് സാഹചര്യമെന്നിരിക്കെ പി ജെ. ജോസഫിനെ പോലൊരു സീനിയർ നേതാവ് അപക്വമായി സംസാരിക്കുന്നത് നിർഭാഗ്യകരമാണെന്ന് സ്റ്റീഫൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version