Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 168 പവന് സ്വര്‍ണം പിടികൂടി;ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 168 പവന് സ്വര്‍ണം പിടികൂടി. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്.
സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.