Kerala
ചോദിക്കാതെ ടച്ചിങ്‌സ് എടുത്തതിനെ ചൊല്ലി പത്തനംതിട്ടയിലെ ബാറിൽ സംഘർഷം
പത്തനംതിട്ടയിൽ ബാറിന് മുന്നിൽ സംഘർഷം.ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്.സംഘർഷത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു.
ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.ബാറിൽ ടച്ചിങ്സ് എടുത്തതിനേച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.പൊലീസെത്തി മർദ്ദനമേറ്റ യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ വെച്ചും ഇവർ ബഹളമുണ്ടാക്കി.
ബാറിൽ മദ്യപിക്കാനായി കയറിയ രണ്ട് സംഘങ്ങൾ അടുത്തടുത്ത ടേബിളിലായിരുന്നു ഇരുന്നിരുന്നത്.ഇതിൽ ഒരു സംഘത്തിന്റെ ടച്ചിങ്‌സ് തീർന്നപ്പോൾ അടുത്തിരുന്ന ടേബിളുകാരുടേത് എടുത്തു തിന്നുകയായിരുന്നു .എന്നാൽ മറ്റേ സംഘം ഇതിനെ ചോദ്യം ചെയ്യുകയും സംഘർഷത്തിലേക്ക് വസ്ഴിമാറുകയുമായിരുന്നു .