പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിക്കുമെന്ന് സൂചന.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്.
എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.ശോഭക്കൊപ്പം സി.കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്.ഇവർ രണ്ടു പേരുമാണ് ഇപ്പോൾ ബിജെപി യുടെ പരിഗണനയിലുള്ളത്.എന്നാൽ മുമ്പ് ശോഭ സുരേന്ദ്രൻ മത്സരിച്ചപ്പോൾ സി കൃഷ്ണകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വിമത പ്രവർത്തനം ബിജെപി യെ ബുദ്ധിമുട്ടിലാക്കുന്ന ഘടകമാണ് .
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.അതേസമയം യു ഡി എഫ് സ്ഥാനാർത്ഥിയായി നടൻ രമേശ് പിഷാരടിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.ഇത് പാലക്കാടുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട് .