കോട്ടയം:ഇനി ചിഹ്നമില്ലാത്ത പാർട്ടി എന്ന ദുഷ്‌പേര് ജോസഫ് ഗ്രൂപ്പിന് അന്യം.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചിഹ്നമില്ലാത്തതിൽ ഏറെ പഴി കേട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്.ഒരു ചാനൽ ചർച്ചയിൽ വിമർശകർ ചോദിച്ചു നിങ്ങടെ ചിഹ്‌നമേതാ ഉലക്കയാണോ;വാഴയ്ക്കായാണോ ;തേങ്ങായാണോ പക്ഷെ ചിഹ്നം ലഭിച്ചപ്പോൾ ഓട്ടോറിക്ഷയിൽ ഒരു പോക്കായിരുന്നു .അന്തം വിട്ട പോക്ക്.പണമില്ലാതെ വിഷമിച്ച തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസും ;എ എ പി ക്കാരും കട്ടയ്ക്കു കൂടെ നിന്നു.പക്ഷെ സ്ഥാനാർഥി ആരെന്നറിഞ്ഞപ്പോഴേ ജനം ഒന്ന് തീരുമാനിച്ചു എന്റെ വോട്ട് ഫ്രാൻസിസിനു തന്നെ .ഒന്നുമില്ലേലും നമ്മുടെ കെ എം ജോർജിന്റെ മകനല്ലേ എന്ന് കേരളാ കോൺഗ്രസ് കുടുംബങ്ങൾ അടക്കം പറഞ്ഞു .
ഭരണ വിരുദ്ധ വികാരത്തിൽ ഭൂരിപക്ഷം 88266 ആയി വർദ്ധിച്ചപ്പോൾ യു ഡി എഫ് പ്രവർത്തകർ തന്നെ അന്തം വിട്ടു .പാലായിലെ തെരെഞ്ഞെടുപ്പ് കലാശക്കൊട്ടിന് 78 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.അതിനെ തുടർന്ന് സംഘാടകർക്ക് ഏറെ പഴി കേൾക്കേണ്ടി വന്നു.പക്ഷെ ഫലം വന്നപ്പോൾ പാലായിൽ 12000 ത്തിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.കോട്ടയത്തെ കലശക്കൊട്ടിൽ ഒരു പിടി മുന്നിൽ യു ഡി എഫ് വന്നു അത് പ്രവർത്തകർക്കും ആവേശമായി .ബക്കറ്റ് ഘടിപ്പിച്ച ക്രെയിനിൽ ഫ്രാൻസിസ് ജോർജ് ഉയർന്നു പൊങ്ങിയപ്പോൾ പ്രവർത്തകർ ആവേശ തിരതള്ളലിൽ ആയി .
തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ഡിജോ കാപ്പന്റെ ബുദ്ധിയിലുദിച്ച പൂഴിക്കടകനായിരുന്നു അത് .പുറത്താരെയും അറിയിച്ചിരുന്നില്ല .എന്നാൽ അതിനുള്ള മുനിസിപ്പാലിറ്റിയുടെ അനുമതിയും അദ്ദേഹം രഹസ്യമായി നേടി .അപരന്മാരെ അയോഗ്യരാക്കാൻ കോൺഗ്രസ് കാരായ അഭിഭാഷകർ ഏറെ ബുദ്ധിമുട്ടി .തിരുവാർപ്പ് പഞ്ചായത്തിലെ ഒരു ബൂത്തിലെ ആളുകളാണ് ഈ അപരന്മാരെ പിന്തുണച്ചിരുന്ന പേരുകാർ.ഒരു പേന കൊണ്ട് ഒരാൾ തന്നെയാണ് ഇത് പൂരിപ്പിച്ചതെന്ന് കോൺഗ്രസ് അഭിഭാഷകർ ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തി.പിന്തുണച്ചവരുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അപരന്മാരുടെ വക്കീൽ വെട്ടിലായി അങ്ങനെ മുഖ്യ വാരണാധികാരി ആയ ജില്ലാ കളക്‌ടർ അപരന്മാരുടെ പത്രിക തള്ളുകയായിരുന്നു .
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നോട്ടു പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത് . പാർട്ടിയുടെ ഇന്നലെ കൂടിയ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യവുമായി പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.ഇതിനു മുൻപ് ജോസഫ് വിഭാഗത്തിന് ആനയും പിന്നീട് സൈക്കിളുമായിരുന്നു ചിഹ്നം .
എന്നാൽ അപ്പുറത്ത് ജോസ് കെ മാണി രാജ്യസഭാ അംഗമായതിനാലും ;അഞ്ച് എം എൽ എ മാറുള്ളതിനാലും രണ്ടില ചിഹ്നത്തിന് യാതൊരു കോട്ടവും തട്ടുന്നില്ല .ഭാവിയിൽ പാർട്ടിയിൽ ഒരു പിളർപ്പുണ്ടായാലും രാജ്യസഭാ മെമ്പറുടെ ബലത്തിൽ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ ലഭിക്കുകയും ചെയ്യും.ജോസ് കെ മാണി തന്നെ രാജ്യസഭാ മെമ്പറായതിന്റെ പിന്നിലും അങ്ങനെയുള്ള ചില തന്ത്രങ്ങളാണുള്ളത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ