പാലാ :ഞാൻ എൻ എസ് എസ് കരയോഗം പ്രസിഡണ്ട് ആയിരുന്നപ്പോൾ ഒരു മന്ദിരം പണിയുവാൻ തീരുമാനിച്ചു.ജോസ്ര കെ മാണി ഉൾപ്പെടെ രണ്ട് എം പി മാരും അതിനു പണം അനുവദിക്കാമെന്നും പറഞ്ഞുപക്ഷെ ചില പ്രശ്നങ്ങൾ മൂലം അത് നടന്നില്ല .ജോസ് കെ മാണി സമാനതകളില്ലാത്ത വികസനമാണ് നടപ്പിലാക്കിയത്.പാലാ തെക്കേക്കരയ്ക്കു വേണ്ടി ചോദിച്ചതെല്ലാം അംഗീകരിച്ചു തന്നു .ഒരാൾക്ക് നോട്ടറി വേണമെന്ന്പ്പോ പറഞ്ഞപ്പോൾ അതും തന്നു.അങ്ങനെയുള്ള ജോസ് കെ മാണി കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചാഴികാടന്റെ ആഫീസ് ഉദ്‌ഘാടനം ചെയ്യണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയാ പറ്റില്ലെന്ന് പറയുന്നത് .ഞാൻ ഉദ്‌ഘാടനം ചെയ്തു തുടർന്നുള്ള പൊല്ലാപ്പുകൾ നിങ്ങൾക്കറിയാമല്ലോ.എന്ന് പറഞ്ഞപ്പോൾ ജോസ് കെ മാണിയും ഊറി ചിരിച്ചു .
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പാലാ നിയോജക മണ്ഡലം കമ്മിറ്റി ആഫീസ് ഉദ്‌ഘാടനം ചെയ്യുവാൻ എൻ എസ് എസ് മീനച്ചിൽ താലൂക്ക് കരയോഗം പ്രസിഡണ്ട് സി പി ചന്ദ്രൻ നായരെ ജോസ് കെ മാണി സമീപിക്കുകയായിരുന്നു . ഉദ്‌ഘാടനം ചെയ്ത സി പി ചന്ദ്രനെ എൻ എസ് എസ് സംസ്ഥാന സെക്രട്ടറി സുകുമാരൻ നായർ തൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.അക്കാര്യമാണ് സി പി ചന്ദ്രൻ നായർ ഇന്ന് നടന്ന സിപിഎം പൊതുയോഗത്തിൽ തുറന്നു പറഞ്ഞത് .
സിപിഐ (എം) പാലാ തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു എൻ എസ് എസ് മീനച്ചിൽ താലൂക്ക് യൂണിയൻ മുൻ പ്രസിഡണ്ട് സി പി ചന്ദ്രൻ നായർ .ജോസ് കെ മാണി എം പി ആദരിക്കൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു .ലാലിച്ചൻ ജോർജ്(ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ);ഷാർലി മാത്യു (ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ) ;പിഎം ജോസഫ് (ഏരിയാ സെക്രട്ടറി)അജി കെ (ലോക്കൽ സെക്രട്ടറി)തുടങ്ങിയവർ പ്രസംഗിച്ചു.അഭിജിത് ;അഭിലാഷ്;സോമശേഖരൻ ;എം ജി രാജു ;ജയപ്രകാശ്.ബിജു പാലൂപ്പടവൻ ;ജോസുകുട്ടി പൂവേലി എന്നിവർ നേതൃത്വം നൽകി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ