തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം എരുമപ്പെട്ടി വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഭൂകമ്പമാപിനിയിൽ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിൻ്റെയും തൃശൂരിൻ്റെയും ചിലഭാഗങ്ങളിൽ ഇന്നലെ ഉണ്ടായത്