Kerala
ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചു;തലയ്ക്കു പരിക്കേറ്റ പോലീസുകാരൻ സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി
കോട്ടയം :സ്റ്റേഷനിലെ ഡിപ്പാർട്ട്മെൻറ് വക ബൈക്ക് ഉപയോഗിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം; ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചു; തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ചികിത്സയിൽ ;കേരള പോലീസിന് നാണക്കേടായി പോലീസുകാരുടെ സ്റ്റേഷനകത്തെ തമ്മിലടി; പോലീസ് സ്റ്റേഷന് അകത്ത് തമ്മിലടിച്ചത് പോലീസുകാരായ സുധീഷ് കുമാറും ജോൺ ബോസ്കോയും
സ്റ്റേഷനിലെ ഡിപ്പാർട്ട്മെൻറ് വക ബൈക്ക് ഉപയോഗിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം; ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചു; തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ചികിത്സയിൽ ;കേരള പോലീസിന് നാണക്കേടായി പോലീസുകാരുടെ സ്റ്റേഷനകത്തെ തമ്മിലടി;
പോലീസ് സ്റ്റേഷന് അകത്ത് തമ്മിലടിച്ചത് പോലീസുകാരായ സുധീഷ് കുമാറും ജോൺ ബോസ്കോയും ഡിപ്പാർട്ട്മെൻറ് വക വാഹനം കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചുപോലീസുകാരുടെ റസ്റ്റ് റൂമിൽ വെച്ചുണ്ടായ അടിപിടിയിൽ ജനലിൽ തലയടിച്ച് പൊലീസുകാരൻ്റെ തലയ്ക്ക് പരിക്കേറ്റു.അടിയേറ്റ പോലീസുകാരൻ സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി.
സുധീഷ് കുമാർ , ജോൺ ബോസ്കോ എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനുള്ളിലെ റസ്റ്റ് റൂമിൽ വച്ച് തമ്മിലടിച്ചത്.തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് സ്റ്റേഷനുള്ളിൽ വെച്ച് പോലീസുകാർ തമ്മിൽ നടന്ന അടിപിടിയിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവരെ സസ്‌പെൻഡും ചെയ്തിട്ടുണ്ട്.