Kottayam
കുവൈറ്റ് ദുരന്തം :യുഡിഎഫ് പാലാ നിയോജ മണ്ഡലത്തിൽ നാളെ (14/06/24 ) നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചു
കോട്ടയം : കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ജനങ്ങൾക്ക് നന്ദി പറയുന്നതിനു വേണ്ടി യുഡിഎഫ് പാലാ നിയോജക മണ്ഡലത്തിൽ നാളെ (14/06/24 ) നടത്താനിരുന്ന സ്വീകരണ പര്യടനം മാറ്റി വെച്ചതായി യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ അറിയിച്ചു.
കുവൈറ്റ് ദുരന്തത്തിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എം എൽ എ, മാണി.സി. കാപ്പൻ എം എൽ എ, അനൂപ് ജേക്കബ് എം എൽ എ, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് ദുരന്തത്തിൽ അഡ്വ കെ ഫ്രാൻസിസ് ജോർജ് ദുഃഖം രേഖപ്പെടുത്തി .കുടുംബത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടി ഗൾഫിൽ ജോലി ചെയ്യുന്നവരുടെ ദുരിതം താൻ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ,ഇവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ട്ട പരിഹാരം സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .