Kerala
പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവ് വിറ്റിരുന്നയാളെ എക്സൈസ് വീട് വളഞ്ഞ് പിടികൂടി
ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി.
നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളികുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
പൊറോട്ടയിൽ പൊതിഞ്ഞാണ് ഇയാൾ കഞ്ചാവ് പൊതി നൽകി വന്നിരുന്നത് .പല പോലീസ് പരിശോധനകളും ഇയാൾ രക്ഷപെട്ടിരുന്നത് ഇത് മൂലമായിരുന്നു .എന്നാൽ എൾസൈസ് ഇയാളെ വിടാതെ നിരീക്ഷിച്ചു വരികയായിരുന്നു .ഒടുവിലാണ് പൊറോട്ട കച്ചവടം പൊളിച്ചടുക്കിയത് .