ആലപ്പുഴ മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം.ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.
ആലപ്പുഴയിൽ ആദ്യമായി താറാവുകളിലാണ് പക്ഷി പനി കണ്ടെത്തിയത്.പിന്നീട് താറാവുകളെ രണ്ടു ഘട്ടമായി കൊന്നൊടുക്കുകയായിരുന്നു .അവയുടെ മുട്ടയും നിരോധിച്ചിരുന്നു .