കോട്ടയം :മെൻസ് ഹെൽത്ത് വീക്കിന്റെ ഭാഗമായി എൽ എൽ എം ഹോസ്പിറ്റൽ കിടങ്ങൂർ പുരുഷന്മാർക്കായി സൗജന്യ ഹെൽത്ത് പാക്കേജ് ഒരുക്കുന്നു. കോട്ടയം ജില്ലയിൽ ആരോഗ്യ സേവന രംഗത്ത് പ്രതിജ്ഞാ ബദ്ധമായി നിലനിൽക്കുന്ന എൽ എൽ എം ഹോസ്പിറ്റൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവാണ് .
പലപ്പോഴും നാം ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പുരുഷന്മാരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും കൊണ്ടുവരുക എന്നതാണ് എൽ എൽ എം ഹോസ്പിറ്റൽ ഈ പാക്കേജിലൂടെ ലക്ഷ്യമാക്കുന്നത്.
ജൂൺ 14 നു രാവിലെ 8 മണിക്ക് നേരിട്ട് ഹോസ്പിറ്റലിൽ എത്തുന്ന ആദ്യത്തെ 101 പുരുഷന്മാർക്ക് ആണ് ഈ സൗജന്യ പാക്കേജ് ലഭ്യമാവുക. ഇന്ന് പുരുഷന്മാർ നേരിടുന്ന പ്രധാന ജീവിതശൈലീ രോഗങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കുന്ന കംപ്ലീറ്റ് കൊളസ്‌ട്രോൾ ചെക്കപ്പ് ,ക്രീയാറ്റിൻ ടെസ്റ്റ് , RBS ടെസ്റ്റ് , SGPT ടെസ്റ്റ് , HB ടെസ്റ്റ് , ECG എന്നി ടെസ്റ്റുകളും സൗജന്യ ഫിസിഷൻ കൺസൾട്ടേഷനുമാണ് ഈ ദിവസം ലഭിക്കുന്നത്.
ആരോഗ്യപരമായ ജീവിതം സമൂഹത്തിന്റെ തന്നെ നിലനിൽപ്പിനു അത്യാവശ്യമെന്ന നിലയിൽ കണ്ടുകൊണ്ട് ഈ സൗജന്യ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എൽ എൽ എം ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓർമ്മപ്പിച്ചു.