കോട്ടയം മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68 )ആണ് മരിച്ചത്.
ചായ കുടിക്കാനായി ലോറി നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോളാണ് അപകടം നടന്നത്.ലോറി പെട്ടെന്ന് പിന്നോട്ടുരുണ്ട് ചന്ദ്രദാസിന്റെ ദേഹത്തൂടെ കയറുകയായിരുന്നു.