Kottayam

ഉച്ഛനീചത്വങ്ങൾക്കെതിരെ ബദല് പിടിച്ചുയർന്ന ബദറുന്നീസ കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി;അധ്യാപന രംഗത്തെ പൊൻതിളക്കത്തിന് അംഗീകാരം

Posted on

കേരളാ സ്റ്റേറ്റ് ടീച്ചേർസ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ആയി സഖാവ് ബദറുന്നീസ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ.കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളന ഹാളിൽ സന്തോഷത്തിന്റെ കൈയ്യടികൾ ഉയർന്നു.കേരളത്തിന്റെ അധ്യാപക സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ കണ്ണായ സ്ഥാനത്ത് എത്തുന്നത്.അതുകൊണ്ടു തന്നെയാണ് സംസ്ഥാന സമ്മേളന പ്രതിനിധികൾ ഹർഷാരവത്തോടെ ബദറുന്നീസയ്‌ക്കു അഭിവാദ്യം നേർന്നത്.ചോരവീണ മണ്ണിൽ നിന്നും ഉയർന്നു വന്ന പൂമരം എന്ന് കവി പാടിയത് തന്നെ സഖാവ് ബദറുന്നീസയെ കുറിച്ചാണോ.ബദറുന്നീസയുടെ ഇതപര്യന്തമുള്ള ജീവിതവും പോരാട്ടം തന്നെ.ഉച്ചനീചത്വങ്ങളുടെ ശർദ്ദല ഭൂമിയായ മലപ്പുറത്ത് നിന്നും പോരാട്ടങ്ങളിലൂടെ കടന്നു വന്ന സഖാവ് ബദറുന്നീസ പോരാട്ട മുഖത്തെ ത്രസിക്കുന്ന കൂരമ്പായിരുന്നു.

വിദ്യാഭ്യാസ രംഗം വില്പനക്ക്‌ വച്ച ആ ദുഷിച്ച കാലത്തിനെതിരായ  പോരാട്ടം സംസ്ഥാനമാകെ ആളിപ്പടരുന്ന സന്ദർഭം.മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക്
വിദ്യാർത്ഥി മാർച്ച് .അക്കാലത്തെ പോലീസിന്റെ പതിവ് രീതിപോലെ തന്നെ മാർച്ചിനെ വളഞ്ഞിട്ട് തല്ലി..സഖാവ് എം സ്വരാജടക്കമുള്ള നിരവധിപേർക്ക് ഗുരുതര പരിക്ക് പറ്റി..മലപ്പുറം കോട്ടപ്പടി യുദ്ധക്കളമായി..എന്നിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത സഖാക്കൾക്ക് നേരെ പോലിസ് പാഞ്ഞടുക്കവേ..അവർക്ക് മുന്നിലൊരു വെള്ളിടി കണക്കെ മെലിഞ്ഞൊരു യുവതി പ്രത്യക്ഷപ്പെട്ടു.സഖാവ് കെ ബദറുന്നീസ.

” ‘നിങ്ങൾക്കു തോന്നുമ്പോലെ തല്ലാനും കൊല്ലാനും ഈ കുട്ടികൾ മഴയത്ത് പൊട്ടിമുളച്ചതല്ലെന്നു ഓർമ്മ വേണം “

നിങ്ങളെക്കാൾ വലിയ കാക്കി കണ്ടിട്ടും പിന്തിരിയാത്തൊരു പ്രസ്ഥാനം ഈ നാട്ടിലുണ്ട്..

മേലിൽ ഇവരുടെ ദേഹത്തൊന്നു തൊട്ടാൽ ആ നിമിഷം നിങ്ങൾ പോരാട്ട കേരളത്തിന്റെ ചൂടറിയും.. “

ആ പോരാളിയപ്പോൾ രോഷത്താൽ വിറക്കുന്നുണ്ടായിരുന്നു..പ്രിയപ്പെട്ട സഖാക്കൾക്കേറ്റ ഓരോ മർദ്ദനവുംവാക്കുകളിൽഏറ്റുവാങ്ങിയ ഭാവം..മലപ്പുറത്തെ ലീഗിൻ്റെ പ്രതാപകാലം .ഇന്നത്തെ ലീഗല്ല അന്നത്തെ ലീഗെന്നു കൂടിയോർക്കണം..കല്യാണം മുതൽ ഖബറു വരെ നിശ്ചയിച്ചിരുന്ന ലീഗിന്റെ പ്രതാപകാലത്തെയാണ് അക്കാലത്തൊരു ബദറുന്നീസ വെല്ലുവിളിച്ചതും
ഈ “ഇസ’ത്തിനു വേണ്ടിയുള്ള യുദ്ധമുഖത്തെത്തിയതും..മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സണായി ലീഗിനെ ഞെട്ടിക്കുകയും,DYFI അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പദവിയിലെത്തുകയും,

സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയും, അതിൻ്റെ ഭാഗമായി മത വർഗ്ഗീയ ശക്തികളിൽ നിന്ന് കടുത്ത പ്രതിഷേധം ഏറ്റുവാങ്ങുകയും, അതെല്ലാം പുറം കാലുകൊണ്ട് തട്ടിമാറ്റി സധൈര്യം മുന്നോട്ട് പോകുകയും ചെയ്ത സഖാവ് ബദറുന്നീസ .ഇപ്പോഴിതാ
കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെസംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.മറ്റു സഹ പ്രവർത്തകർക്കും സന്തോഷം .ബദറുന്നീസ ഉണ്ടെങ്കിൽ തിന്മയ്‌ക്കെതിരെ ബദല് പിടിക്കും അത് നിശ്ചയം .ഇനി ബദറുന്നീസയ്‌ക്കൊപ്പം  പടമുഖങ്ങളിൽ തീപ്പൊരിയായി മുന്നോട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version