Kerala

ബാങ്കിൽ ഈഡ് വച്ച് ലോണെടുത്ത വസ്തുവിൽ നിന്നും തടി വെട്ടിയ ഉടമയ്ക്ക് സ്റ്റേ ഓർഡറുമായി കോടതി:വലവൂർ സഹകരണ ബാങ്ക് കട്ട കലിപ്പിൽ

Posted on

കോട്ടയം :വലവൂർ :ബാങ്കിൽ ഈഡ് വച്ച് ലോണെടുത്ത വസ്തുവിൽ നിന്നും തടി വെട്ടിയ ഉടമയ്ക്ക് സ്റ്റേ ഓർഡർ നൽകി കോടതി.പാലായ്ക്കടുത്ത വലവൂർ  സർവീസ്സ ഹകരണ ബാങ്കിൽ നിന്നും സ്വന്തം സ്ഥലം ബാങ്കിന് ഈഡ് നൽകി ലോണെടുത്ത അന്ത്യാളത്തെ  തടിക്കച്ചവടക്കാരായ സഹോദരന്മാരാണ് സ്ഥലത്തെ തടികൾ വെട്ടി മാറ്റിയത്.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ ബാങ്ക് സെയിൽ ആഫീസറേയും;ജീവനക്കാരെയും;ബാങ്ക് ഭരണ സമിതി അംഗങ്ങളേയും ഇവർ ചീത്ത വിളിക്കുകയും;വധ ഭീഷണി മുഴക്കുകയും ചെയ്തു .പോലീസ് എത്തിയിട്ടും അടങ്ങാത്ത ഇവരെ ബാങ്ക് നിയമപരമായ നീക്കത്തിലൂടെ കുരുക്കുകയായിരുന്നു .പാലാ സെഷൻസ് കോടതിയാണ് തടി മുറിക്കുന്നതിന് സ്റ്റേ ഓർഡർ നല്കിയിരിയ്ക്കുന്നത്.

അതേസമയം ഈ സഹോദരന്മാർ സി ഐ ടി യു  തൊഴിലാളികളോട് നാളെ മുതൽ തടി വെട്ടിക്കയറ്റുവാൻ ചെല്ലുവാനായി പറഞ്ഞിട്ടുണ്ട് ,പ്രശ്നമെല്ലാം പരിഹരിച്ചു ബാങ്ക് കാരെ ഞങ്ങൾ ഓടിച്ചു എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത് .നാളെ തടി വെട്ടുവാൻ വരുന്ന ആൾക്കാർ നിയമക്കുരുക്കിലായിരിക്കും പെടുക .ബാങ്കിന്റെ പണം വെട്ടിച്ച എല്ലാവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുമെന്ന് വലവൂർ സഹകരണ ബാങ്ക് അധികാരികൾ കോട്ടയം മീഡിയയോട് പറഞ്ഞു് .

എന്നാൽ ചില അഭിഭാഷകർ സഹകരണ ബാങ്കുകളിൽ നിന്നും ലോണെടുത്താൽ പണം തിരിച്ചടച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല കേസ് ഞങ്ങൾ കേസ്  നടത്തിക്കൊള്ളാം എന്ന് ലോൺ  എടുത്തിട്ടുള്ളവരെ  തെറ്റിദ്ധരിപ്പിച്ചാണ് പല ഭൂ ഉടമകളും പണം തിരിച്ചടയ്ക്കാത്തതിന്റെ  കാരണം , എന്നാൽ ലോണെടുത്ത തിരിച്ചടയ്ക്കാതെ ആളെ ജയിലിൽ പിടിച്ചിട്ട വെള്ളൂർ സഹകര ബാങ്കിന്റെ കേസ് നടത്തി വിജയിച്ച അഭിഭാഷകന്റെ ഉപദേശ പ്രകാരമാണ് ഇപ്പോൾ വലവൂർ സഹകരണ ബാങ്ക് മുന്നോട്ട് പോകുന്നത്.പണം തിരിച്ചടയ്ക്കാത്തവരെ ജയിലിൽ അടയ്ക്കാനുള്ള നടപടികളാണ് ഇപ്പോൾ ബാങ്ക് നീക്കി കൊണ്ടിരിക്കുന്നത് .

വീട്ടിൽ സ്വന്തമായി കുഴിയും കുളവുമുള്ള സഹകാരിയെയും;കരൂർ പഞ്ചായത്ത് ഉപ മുഖ്യമന്ത്രിയുടെയും വസതികൾ ബാങ്ക് ജപ്തി ചെയ്തു കഴിഞ്ഞു.അത് ഉടനെ തന്നെ ലേലത്തിൽ വിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .തുക തിരിച്ചു പിടിക്കുന്നതിൽ വൈദഗ്ത്യം തെളിയിച്ചിട്ടുള്ള സംസ്ഥാനത്തെ പ്രമുഖ  അഭിഭാഷക സംഘത്തിന്റെ സേവനമാണ് വലവൂർ ബാങ്ക് ഇപ്പോൾ ഇങ്ങനെയൊരു പടയൊരുക്കം നടത്തിയതിന് നിദാനം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version