Kerala
വലവൂര്‍: കിസാന്‍നഗര്‍_ പരവിനാടി റോഡിലെ പൊട്ടങ്കില്‍ ഭാഗത്ത് കലുങ്ക് ശൂരുതരമായ അപകട അവസ്ഥയിൽ
പാലാ :വലവൂര്‍. കിസാന്‍നഗര്‍_ പരവിനാടി റോഡിലെ പൊട്ടങ്കില്‍ ഭാഗത്തൂ കലുങ്ക് ശൂരുതരമായ അപകട അവസ്ഥയിലാണ് .രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തൂടങ്ങിയ തകര്‍ച്ച കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ് മഴത്ത് കലുങ്കിന്‍റെ തകര്‍ച്ച കുടുതല്‍ ര്രൂക്ഷമായാവസ്ഥയില്‍ എത്തിരിക്കുകയാണ്.പൗരാവകാശ സമിതി പ്രസിഡണ്ണ്ട് ജോയി കളരിക്കല്‍ നല്‍കിയ പരാതിയെ തൂടര്‍ന്ന് പൊതു മരാമത്ത് വകുപ്പു എന്‍ജിനിയര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇത് വരെ നടപടിയുണ്ടായിട്ടില്ല.
കാല്‍നടക്കാര്‍ക്കു സഞ്ചരിക്കുവാന്‍ പോലും കഴിയാത്ത വിധം പതിറ്റാണ്ടുകളോളം തകര്‍ന്ന കിടന്ന ഈ റോഡ് ഒന്നര വര്‍ഷം മുമ്പു മാണി സി കാപ്പന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം വിനിയോഗിച്ച നല്ല നിലയില്‍ ടാറിങ്ങു നടത്തിരുന്നതാണ്.രണ്ടര മാസം മുമ്പു കേന്ദ്ര പദ്ധതി ആണന്നെ പറഞ്ഞു ഒരാള്‍ കലുങ്കിന്‍റെ മുകള്‍ ഭാഗം ടാറിങ്ങു റോഡിന്‍റെ പങ്കതിയോളം കുത്തി പൊളിച്ചിട്ടിരിക്കുകയാണ്.ഇപ്പോള്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥയിലാണ് .
റോഡിന്‍റെ വളവു കൂടിയ ഭാഗമാണ് തകര്‍ന്ന കലുങ്ക് സ്ഥിതി ചെയ്യുന്നത് .വളവും ,കലുങ്കിന്‍റെ തകര്‍ച്ചയും മൂലം വലിയ വാഹനങ്ങള്‍ക്കു സൈഡ് കൊടുത്ത് മുന്നോട്ടു പോകുവാന്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കു സാധിക്കാത്ത അവസ്ഥ ആണ്. ഒരു നിമിഷം ശ്രദ്ധിക്കാതെ വരുന്ന വാഹനങ്ങള്‍ അപകടത്തിൽ പ്പെടുന്നതാണ്.
അടിയന്തരമായ് കലുങ്കിന്‍റെ തകര്‍ച്ച പരിഹരിക്കുവാനും ,അത് വരെ മുന്നാറിയിപ്പു ബോര്‍ഡ് സ്ഥാപിക്കുവാനും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു പ്രസിഡണ്ട് ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.ടോണി നിരണത്ത് ,ജോസ് മതിയനാല്‍ ,സജി കല്ലുപുറത്ത് ,ജോഷി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു .