Kerala

ഫ്ളക്സ് ബോർഡ് കൊണ്ട് തീരുന്നതല്ല ജോസ് കെ മാണിയും ;കേരളാ കോൺഗ്രസും :ജോസഫ് ചാമക്കാല

Posted on

കോട്ടയം :പാലായിൽ 53 വർഷക്കാലം കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ കെഎം മാണി സാറിനെയും പത്തുവർഷ കാലം കോട്ടയം പാർലമെന്റ് അംഗമെന്ന നിലയിൽ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും നടക്കാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ജോസ് കെ മാണി ഒരു പ്രാവശ്യം പാലാ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടത് എന്നത് ശരിയാണ് .

എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും പ്രമുഖന്മാരായ പല നേതാക്കന്മാരും പരാജയപ്പെട്ടിട്ടുണ്ട് എന്ന് കാര്യം പാലായ്ക്ക് ജോസ് കെ മാണി അപമാനം എന്ന് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ച മാന്യന്മാർ മനസ്സിലാക്കുന്നത് നല്ലതാണ്.

ജോസ് കെ മാണിക്ക് ഇടതുപക്ഷം രാജ്യസഭാ സീറ്റ് നൽകിയതിൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല ജോസ് കെ മാണിയുടെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം പാലായ്ക്കും കേരളത്തിനും ഉണ്ടായ വലിയ നഷ്ടമാണെന്ന് ഈ കൂട്ടർ മനസ്സിലാക്കുന്നത് നല്ലതാണ്.

പാലായിൽ ഫ്ലക്സ് ബോർഡുകൾ എത്ര സ്ഥാപിച്ചാലും കെഎം മാണിസാർ പടുത്തുയർത്തിയ കേരള കോൺഗ്രസ് എമ്മിനെ ഇല്ലായ്മ ചെയ്യുവാനോ ജോസ് കെ മാണി എന്ന രാഷ്ട്രീയ നേതാവിനെ തകർക്കുവാനോ കഴിയുകയില്ല എന്ന് ഇത്തരത്തിലുള്ള മാന്യന്മാർ മനസ്സിലാക്കുന്നത് നല്ലതാണ്.

ജോസഫ് ചാമക്കാല
കേരള കോൺഗ്രസ് (എം ) സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version