Kerala

ജോസ് കെ മാണിയെ അപഹസിച്ച് ബിനു പുളിക്കക്കണ്ട ഫാൻസുകാർ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ ചെയർമാൻ ഷാജു തുരുത്തന്റെ നേതൃത്വത്തിൽ കത്തിച്ചു

Posted on

കോട്ടയം :പാലാ :ജോസ് കെ മാണിയെ അപഹസിച്ച് കൊണ്ട് ബിനു പുളിക്കക്കണ്ടം ഫാൻസുകാർ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ ചെയർമാൻ ഷാജു തുരുത്തന്റെ നേതൃത്വത്തിൽ കീറി കത്തിച്ചു .

ഇന്ന് രാവിലെയാണ് ജോസ് കെ മാണിയെ ആക്ഷേപിച്ചു കൊണ്ട് ബിനുവിന്റെ ആൾക്കാർ പാലാ പൗരസമിതി എന്ന പേരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് .ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് മാധ്യമങ്ങളും വർത്തയാക്കിയിരുന്നു .പ്രകോപിതരായ കേരളാ കോൺഗ്രസ് എം പ്രവർത്തകർ ഷാജു വി തുരുത്തന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ഫ്‌ളക്‌സ് കത്തിക്കുകയായിരുന്നു.

ഷാജു തുരുത്തൻ;ജോസ് ചീരാങ്കുഴി;ബൈജു കൊല്ലമ്പറമ്പിൽ;കുഞ്ഞുമോൻ മാടപ്പാട്ട് ;  സുനിൽ പയ്യപ്പള്ളി;ബിജു പാലൂപ്പടവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.ഇനിയും ധിക്കാരം കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന് കൗൺസിലർമാർ പറഞ്ഞു .ജോസ് കെ മാണിക്ക് ഭയമുണ്ടെന്നു പറയുന്ന ധൈര്യ ശാലികൾ രാത്രിയിലല്ലേ ഫ്ളക്സ് ബോർഡ് വച്ചത് ;അപ്പോൾ ആർക്കാണ് ഭയം ആർക്കാണ് ധൈര്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും മാണി ഗ്രൂപ്പുകാർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version