പാലാ :സിപിഎം ൽ നിന്നും പുറത്താക്കിയ വിവാദ കൗൺസിലർ ബിനു പുളിക്കക്കണ്ടം പുതിയ ഫ്ളക്സ് ബോർഡുമായി രംഗത്ത്.പാലായിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലായുടെ അപമാനം .ബിനു പുളിക്കക്കണ്ടതിന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സ് ബോർഡിൽ എഴുതിയിരിക്കുന്നത് .
പാലായിൽ മൂന്നിടത്താണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.അതേസമയം ജോസ് കെ മാണിയുടെ ഭയത്തെ കുറിച്ച് പറയുന്ന ധൈര്യ ശാലികൾ രാത്രിയിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതെന്തിന് എന്നാണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ പറയുന്നത് .പാലായിലെ പൗരസമിതിയുടെ പേരിൽ ചുളുവിൽ അഭിവാദ്യം കൊടുക്കുമ്പോൾ ഈ പൗരസമിതി ആരാണെന്നു കൂടി വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം)കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു ..
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിനു പുളിക്കക്കണ്ടത്തെ സിപിഎം ൽ നിന്നും ഇന്നലെയാണ് പുറത്താക്കിയത്.നിരന്തരമായ പാർട്ടി വിരുദ്ധ;ഇടതു പക്ഷ ജനാധിപത്യ മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐ(എം) അവരുടെ ഏക പുരുഷ കൗൺസിലറെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് .അതേസമയം സിപിഎം ലെ മറ്റു കൗൺസിലർമാരായ സിജി പ്രസാദ് ;ജോസിന് ബിനോ;ബിന്ദു മനു;സതി ശശികുമാർ എന്നിവർ ബിനു പുളിക്കക്കണ്ടവും ആയുള്ള ബന്ധം നേരത്തെ തന്നെ വിശ്ചേദിച്ചിരുന്നു.
ബിനു പുളിക്കക്കണ്ടത്തോട് ഒപ്പമുണ്ട് എന്ന് പറയുന്ന ഇരുത്തിയാറാം വാർഡ് മെമ്പർ ഷീബാ ടീച്ചർ എൻ സി പി പ്രതിനിധിയാണ്.അവർക്കു സിപിഎം കാൻഡിഡേറ്റ് മെമ്പർഷിപ്പ് കൊടുത്തിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ.