Politics

ബിനു പുളിക്കക്കണ്ടം ജോസഫ് ഗ്രൂപ്പിലേക്ക്..?ആലോചനകൾ തകൃതി..?

Posted on

കോട്ടയം :സിപിഐ(എം)ൽ നിന്നും പുറത്താക്കിയ വിവാദ കൗൺസിലർ ബിനു പുളിക്കക്കണ്ടം ജോസഫ് ഗ്രൂപ്പിലേക്ക് കയറിപറ്റുവാൻ  ആലോചനകൾ തകൃതി.പാലാ നഗരസഭയിലെ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ സിജി ടോണി;ജോസ് എടേട്ട്;ലിജി ബിജു;എന്നിവരുമായി ഊഷ്‌മള ബന്ധമാണ് ബിനുവിനുള്ളത് ..ഇതിൽ സിജി ടോണിയും;ഭർത്താവും മുൻ കൗൺസിലറുമായ ടോണി തോട്ടവുമായി അടുത്ത ബന്ധമാണുള്ളത്.പാലാ തെക്കേക്കരയുള്ള ബിനുവിന്റെ റിസോർട്ടിനോട് അനുബന്ധിച്ചുള്ള ബോട്ട് സർവീസ് ഉദ്‌ഘാടനത്തിന്‌ അതിഥികളെ സ്വീകരിക്കുവാൻ ഈ ദമ്പതികളായിരുന്നു മുൻപിൽ നിന്നത്.

നഗരസഭയിൽ ബിനുവിനെതിരെയുള്ള എല്ലാ പ്രശ്നത്തിലും ജോസഫ് ഗ്രൂപ്പ് നൂട്ടർ അടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.ഏകദേശം രണ്ടു വര്ഷം മുമ്പ് ബിനു മുൻകൈ എടുത്ത് നഗര സഭാഅംഗങ്ങൾക്കായി  വാഗമൺ ടൂർ നടത്തിയപ്പോൾ ജോസഫ് ഗ്രൂപ്പ് അംഗങ്ങളോടൊപ്പം കോൺഗ്രസിലെ വി സി പ്രിൻസും;ഭാര്യയും മുൻ കൗൺസിലറുമായ മിനി പ്രിൻസും;ലിസികുട്ടി മാത്യുവും ;ആനി ബിജോയിയും  കൂട്ടത്തിലുണ്ടായിരുന്നു.അന്നേ കോട്ടയം മീഡിയാ ഇത് ഭാവി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നാന്ദി ആണെന്ന് സൂചിപ്പിച്ചിരുന്നു .

എന്നാൽ ജോസഫ് ഗ്രൂപ്പിലൂടെ യു  ഡി എഫിലെത്തുന്ന ബിനുവിന് കോൺഗ്രസിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടി വരും.പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് സതീഷ് ചൊള്ളാനിയുമായി കടുത്ത ശത്രുതയിലാണ് ബിനു പുളിക്കക്കണ്ടം.അദ്ദേഹത്തിന്റെ വാമ ഭാഗത്തെ മോശക്കാരിയാക്കി ചിത്രീകരിച്ചു കൊണ്ട് പോസ്റ്റർ വരെ ഇറങ്ങിയതിൽ ബിനുവിനുള്ള പങ്കിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ശക്തമായ പ്രതിഷേധമുണ്ട്.എന്നാൽ കോൺഗ്രസിലെ തീപ്പൊരി നേതാവ് മായ രാഹുൽ ബിനു യു  ഡി എഫിലേയ്ക്ക് വരുന്നതിൽ വിരോധമില്ലാത്തയാളാണ്.

കോൺഗ്രസിലെ തന്നെ ലിസിക്കുട്ടി മാത്യു;ആനി ബിജോയി ഇവർക്കും ബിനുവിനോട് വിരോധമൊന്നുമില്ല .പക്ഷെ എവിടെ ചെന്നാലും ഞാൻ മുമ്പിൽ  എന്ന ബിനുവിന്റെ ശൈലി ജോസഫ് ഗ്രൂപ്പിൽ തന്നെ അസ്വസ്തത സൃഷ്ട്ടിക്കും.സജി മഞ്ഞക്കടമ്പൻ ജോസഫ് ഗ്രൂപ്പിൽ നിന്നും പോയതോടെ;മുൻ ചെയർമാൻ കുര്യാക്കോസ് പടവൻ ജോസഫ് ഗ്രൂപ്പിൽ സജീവമായിട്ടുണ്ട് .അദ്ദേഹം കൂടെ കൂടെ തൊടുപുഴ സന്ദർശനവും പതിവാക്കിയിട്ടുണ്ട് .അടുത്ത നഗരസഭയിൽ വനിതാ ചെയർപേഴ്‌സണാണ് വരുന്നത് .ജോസഫ് ഗ്രൂപ്പിൽ നിന്നും കുര്യാക്കോസ് പടവനും;ബിനുവും വിജയിച്ചു വന്നാൽ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരവും ഉണ്ടാവും.അതൊരു പുതിയ ശാക്തീക ചേരിയിലേക്കാവും തിരിയുക.രണ്ട് കൂട്ടരും നയിക്കാനുള്ളവരാണ് .നയിക്കപ്പെടുവാൻ ആഗ്രഹിക്കാത്തവരും.അപ്പോൾ പുതിയൊരു പോർമുഖമായിരിക്കും തുറക്കുക.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version