Kerala
കേരളാ കോൺഗ്രസ് എം ന് രാജ്യസഭാ സീറ്റ് – സി.പി.എം നെ അഭിനന്ദിച്ച് പാലാ മുനിസിപ്പൽ കൗൺസിലർ ജോസ് ചീരാംകുഴി
കോട്ടയം :കേരളാ കോൺഗ്രസ് എം ന് രാജ്യസഭാ സീറ്റ് – സി.പി.എം നെ അഭിനന്ദിച്ച് പാലാ മുനിസിപ്പൽ കൗൺസിലർ ജോസ് ചീരാംകുഴി.
സി.പി.എം ലെ പ്രധാന ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം ന് രാജ്യസഭാ സീറ്റ് സി.പി.എം നൽകിയത് മുന്നണി ബന്ധത്തിൽ കേരളാ കോൺഗ്രസ് എം കാണിച്ച ആത്മാർത്ഥതയ്ക്കുള്ള അംഗീകാരമാണന്ന് കൗൺസിലർ ജോസ് ചീരാംകുഴി.
താൽക്കാലിക്ക ക ലാഭത്തിനും അധികാരത്തിന് വേണ്ടി മുന്നണികൾ മാറുന്ന ശീലം കേരളാ കോൺഗ്രസ് എം ന് ഇല്ല. LDF അനുവദിച്ച രാജ്യസഭാ സീറ്റിൽ ജോസ്.കെ.മാണിയെ വീണ്ടും രാജ്യസഭാ സ്ഥാനാർത്ഥിയായി തെരഞ്ഞടുത്ത കേരളാ കോൺഗ്രസ് എം സംസ്ഥാന പാർലമെൻ്ററി പാർട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തിൽ പരിചയസമ്പന്നനായ ഒരു പാർലമെൻറേിയനായ ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിക്കും ഇടതുപക്ഷ ആശയങ്ങൾക്കും ഗുണം ചെയ്യുമെന്നും ചീരാംകുഴി പറഞ്ഞു.
അധികാരത്തിന് വേണ്ടി മാത്രം പല പാർട്ടികൾ മാറി വന്ന് സ്വന്തം നില നിൽപ്പിന് വേണ്ടി ലോക്കൽ രാഷ്ട്രിയം കളിക്കുന്നവരെ സി.പി.എം നേതൃത്യം തിരിച്ചറിയുമെന്നും അവർക്ക് പിന്തുണ ലഭിക്കില്ലന്നും ചീരാംകുഴി പറഞ്ഞു. കൂടെ നിൽകുന്നവരെ സംരക്ഷിക്കുമെങ്കിലും ചതിവും വഞ്ചനയും മോഷണവും നടത്തുന്നവരെ സി.പി.എം പാർട്ടി ഒരിക്കലും സംരക്ഷിച്ച ചരിത്രമില്ലന്നും ചീരാംകുഴി പറഞ്ഞു.
കറുത്ത വസ്ത്രത്തിനും വെളുത്ത വസ്ത്രത്തിനും അന്തസ്സ് ഉണ്ട്. പക്ഷെ ചതിവും വഞ്ചനയും മോഷണവും അധികാര ദുർവിനയോഗവും വെള്ള ഷർട്ട് ഇട്ട് നടത്തിയാലും കറുത്ത ഷർട്ട് ഇട്ട് ആര് നടത്തിയാലും നിയമത്തിന് മുന്നിലും പൊതുജനത്തിൻ്റെ മുന്നിലും തെറ്റ് തന്നെയാണ്.വളരെ വൈകിയാണെങ്കിലും ചിലർ സ്വയം തെറ്റുമനസിലാക്കിവരുന്നതായി അറിയുന്നതിൽ സന്തോഷമുണ്ടെന്നും ജോസ് ചീരാം കുഴി അറിയിച്ചു.
ഇടതു പക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് കരഗതമായത്.ഇടത് ജനാധിപത്യ മുന്നണിയിൽ ഇനി മേൽ ചിദ്ര പ്രവർത്തനങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്ന് ശരിക്കും അറിയാവുന്ന ആൾക്കാർ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് സിപിഎം നൽകിയപ്പോൾ കറുപ്പ് മാറ്റും എന്ന് വീമ്പിളക്കുന്നവർ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയില്ലെങ്കിൽ അന്റാർട്ടിക്കയിലെ ഹിമക്കരടിയുടെ വംശനാശത്തിൽ പ്രതിഷേധിച്ചോ ;ചേർത്തലയിലെ തോട് വെട്ടിൽ പ്രതിഷേധിച്ചോ;വന്ദേ ഭാരതിന്റെ സ്‌പീഡ് കൂട്ടണമെന്നാവശ്യപ്പെട്ടോ കറുപ്പ് മാറ്റി വെളുപ്പിന്റെ വക്താക്കളായി മാറിയേനെ എന്നും ;പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലായെന്ന പഴമൊഴിയാണ് തനിക്കൊർമ്മ വരുന്നതെന്നും ജോസ് ചീരാങ്കുഴി അഭിപ്രായപ്പെട്ടു.