Kerala
എസ് എഫ് ഐ യുടെ എട്ട് വർഷത്തെ ഭരണ കുത്തക അവസാനിപ്പിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച് കെ എസ് യു ;എം എസ് എഫ് സഖ്യം
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച് കെ.എസ്.യു, എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. മറ്റ്, വൈസ് പോസ്റ്റുകളും മൂന്ന് ജനറൽ സീറ്റും പിടിച്ചെടുത്തു. എട്ടു വർഷത്തിനുശേഷമാണ് എസ്.എഫ്.ഐയ്ക്ക് യൂണിയൻ ഭരണം നഷ്ടമാകുന്നത്.
പാലക്കാട് വിക്ടോറിയ കോളേജിൽനിന്നുള്ള നിതിൻ ഫാത്തിമ(കെ.എസ്.യു)യാണ് കാലിക്കറ്റ് വിദ്യാർത്ഥി യൂണിയൻ്റെ പുതിയ ചെയർപേഴ്‌സൺ. പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ(എം.എസ്.എഫ്) ജനറൽ സെക്രട്ടറിയാണ്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എം.എസ്.എഫിൻ്റെ ഹർഷാദ് പി.കെയും ഷബ്‌ന കെ.ടിയും വിജയിച്ചു.
എല്ലാ ജനറൽ സീറ്റുകളും എം.എസ്.എഫ്, കെ.എസ്.യു സഖ്യം സ്വന്തമാക്കി.പാർലമെന്റ് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് തോറ്റതിന് പിന്നാലെ യുവജനങ്ങളുടെ ഈ വിജയത്തെ ജനാധിപത്യ കേന്ദ്രങ്ങൾ ആഹ്ളാദത്തോടെയാണ് നിരീക്ഷിക്കുന്നത് .