Kerala

തുടർ ഭരണ ലക്‌ഷ്യം :മാണി ഗ്രൂപ്പിന് മുൻപിൽ സിപിഎം മുട്ടുമടക്കി

തുടർ  ഭരണ ലക്‌ഷ്യം മുന്നിൽ കണ്ട് കരുക്കൾ നീക്കുന്ന സിപിഎം തല്ക്കാലം ജോസ് കെ മാണിയുടെ മുൻപിൽ മുട്ട് മടക്കി.രാജ്യസഭാ സീറ്റ് മുഴുവൻ ടേമും ജോസ് കെ മാണിക്കു ലഭിച്ചു .ഇത് ജോസ് കെ മാണി വിഭാഗത്തിന്റെ ധാർമ്മിക വിജയം കൂടിയാണ് .ഒരു മന്ത്രി സ്ഥാനമുണ്ടെങ്കിലും ആ മന്ത്രി സ്ഥാനം കൊണ്ട് ജല വിഭവ വകുപ്പിൽ ഒരു താൽക്കാലിക ജീവനക്കാരനെ പോലും നിർദ്ദേശിക്കുവാൻ വകുപ്പ് മന്ത്രിക്കു അവകാശമില്ല. അതൊക്കെ ഭരണ പക്ഷ യൂണിയനുകളാണ് തീരുമാനിക്കുന്നത് .മന്ത്രി മസാല ദോശ വാങ്ങിച്ചാൽ കൂടെ ഉഴുന്ന് വട വേണമോ എന്ന് അതാത് സിപിഎം ഘടകം തീരുമാനിക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ .

അങ്ങനെയിരിക്കെയാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഭരണ കക്ഷി അമ്പേ പരാജയപ്പെടുന്നത് .ഇത് ഭരണ വിരുദ്ധ വികാരമല്ല പിണറായി വിരുദ്ധ വികാരമാണെന്നു ഘടക കക്ഷിയായ  സിപിഐ തന്നെ പറഞ്ഞു കഴിഞ്ഞു.എന്നാൽ ജോസ് കെ മാണി വിഭാഗമാകട്ടെ ബിജെപി ക്ഷണിക്കുന്നു ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റും മന്ത്രി സ്ഥാനവും ലഭിക്കും എന്ന വാർത്ത പടച്ചു വിട്ടപ്പോൾ കുട്ടിമാമ ഞാൻ ഞെട്ടി മാമ എന്ന അവസ്ഥയിലുമായി സിപിഎം.പഴയ സിപിഎം അല്ല ഇപ്പോഴത്തെ സിപിഎം.ഇപ്പോൾ ഭരണത്തിന്റെ ശീതളിമ അവരെയും ബാധിച്ചു .പഴയ കാലത്ത് കോൺഗ്രസുകാരെയും;കേരളാ കോൺഗ്രസുകാരെയും വെള്ളയും വെള്ളയുമിട്ടവർ എന്നാക്ഷേപിച്ചിരുന്നവർ ഇപ്പോൾ വെള്ളയുടെ പരിശുദ്ധിയിൽ അഭയം തേടുന്ന കാഴ്ച  പൊതു സമൂഹത്തിൽ സാധാരണയായി .

കട്ടൻ ചായയും പരിപ്പുവടയുമൊക്കെ പണ്ടത്തെ കാലം ഇപ്പോൾ ചിക്കൻ റോളും.ഷാർജ ഷേക്കും ഒക്കെയായി വിഭവങ്ങൾ.കൊറോണാ കാലത്ത് വാങ്ങിയ സാമഗ്രികൾക്കു ആറിരട്ടിയും ;ഏഴിരട്ടിയും വില നൽകി എന്ന് സി എ ജി യുടെ ഓഡിറ്റിങ്ങിൽ കണ്ടെത്തിയപ്പോൾ കേരളം ഞെട്ടിയില്ല.തൊഴുത്തിന് മാത്രം 38 ലക്ഷം രൂപയും ;സജി ചെറിയാന്റെ കക്കൂസ് മോഡി പിടിപ്പിക്കാൻ 4.75 രൂപയും;സാംസ്ക്കാരിക മന്ത്രി കെ രാധാകൃഷ്ണന്റെ വസതിയിൽ കൊതുകു വലയ്ക്ക് 6.75 ലക്ഷം രൂപയും വകയിരുത്തുമ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടിയും മൂല്യങ്ങളും മാറുകയായിരുന്നു .

ഇന്ന് ഭരണത്തിന്റെ ശീതളിമ ഇല്ലാതെ ജീവിക്കുവാൻ ബുദ്ധിമുട്ടാവുമ്പോഴാണ് ജോസ് കെ മാണിയുടെ വാദ മുഖങ്ങൾക്ക് ചെവി കൊടുക്കാൻ സിപിഎം നിർബന്ധിതമായത് .ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവി ലീഗിനെ അടർത്തി എടുക്കാമെന്നുള്ള പൂതിയും തീർന്നു .ലീഗിലെ അധികാര മോഹികൾക്കു സമ്പൂർണ്ണ തോൽവി കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.ഈ നിലപാട് തറയിൽ നിന്ന്  നോക്കുമ്പോഴാണ് ജോസ് കെ മാണി വിഭാഗത്തിന്റെ സമ്മർദ്ദങ്ങൾക്ക് സിപിഎം വഴങ്ങേണ്ടി വന്നത് .എ സി യുടെ നനുത്ത തണുപ്പും;കോഴിച്ചാറും ;കബാബും ഒക്കെ ഇപ്പോൾ ഒഴിച്ച് കൂടാനാവാത്ത വസ്തുവായി കമ്മ്യൂണിസ്റ്റു കാർക്ക് മാറുമ്പോൾ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് കൊടുത്തേ മതിയാവൂ.

വോട്ടുകൾ സീറ്റുകൾ പോയാലും 
ഭരണത്തിന് തണൽ പോയാലും 
വർഗീയതയുടെ ചില്ലകളിൽ 
ചെങ്കൊടി ഞങ്ങൾ കെട്ടില്ല 

എന്ന് സിപിഎം കാർ വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ട് 1980 …1990 കളിൽ .അതൊക്കെ ഒരു കാലം.പ്രസ്ഥാനത്തിന് മൂല്യമുണ്ടായിരുന്ന ഒരു കാലം.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top